ADVERTISEMENT

പത്തനംതിട്ട∙ സിവിൽ സർവീസ് പരീക്ഷ സ്കൂൾ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് പരിചയപെടുത്താൻ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബഥനി ആശ്രമത്തിന്റെ മുഴുവൻ സ്കൂളിലെയും കുട്ടികൾക്ക് സേവനം കിട്ടും വിധത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയായ തിരുവനന്തപുരം എംജിഒസിഎസ്എം ഐഎഎസ് ഹബ്ബിന്റെ സഹകരണത്തോടെ ബഥനിയാ സിവിൽ സർവീസ് ഫൗണ്ടേഷന്റെ കീഴിലാണ് പ്രവർത്തനം. 

രാജ്യത്തിന്റെ ഭരണയന്ത്രം നിയന്ത്രിക്കുന്ന രാജ തന്ത്രജ്ഞന്മാരെ കണ്ടെത്താൻ യുപിഎസ്‌സി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ്. മലയോര മേഖലയിലെ പ്രധാന സ്കൂളുകളിൽ ഒന്നായ റാന്നി പെരുനാട് ബഥനി ഹൈസ്കൂളിൽ കൂടിയ സമ്മേളനത്തിൽ കസ്റ്റംസ് കമ്മിഷണർ അശ്വിൻ ജോൺ ജോർജ് ഐആർഎസ് ഉദ്ഘാടനം ചെയ്തു. മിടുക്കരായവരെ കണ്ടെത്തി മികച്ച രീതിയിൽ ഒരുക്കുന്ന ഈ പഠന പദ്ധതി വിദ്യാർഥികൾക്ക് പുതിയ ദിശാബോധവും പ്രോത്സാഹനവും നൽകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com