ADVERTISEMENT

വെച്ചൂച്ചിറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജവാഹർ നവോദയ വിദ്യാലയത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിക്മാകെ സാംസ്കാരിക സംഘടന മഹിഷാസുര മർദനം ഇതിവൃത്തമാക്കി പുരുളിയ ചൗ എന്ന നാടോടി നൃത്തം അവതരിപ്പിച്ചു.രാജ്യത്തെ ഉജ്വലവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും  അന്യം നിന്നുപോകുന്ന പ്രാദേശിക കലാരൂപങ്ങളെയും അവയുടെ തനിമ ചോർന്നു പോകാതെ നിലനിർത്തുകയും പുതുതലമുറയ്ക്കു പകർന്നു നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം.

ബംഗാളിലെ പുരുളിയ ജില്ലയിൽ നിന്നെത്തിയ 16 കലാകാരന്മാർ തമാൻ കാന്തി രജക്കിന്റെ നേതൃത്വത്തിൽ നടത്തിയ കലാവിരുന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ഉണ്ണി വാരിയരേയും കലാകാരന്മാരെയും പ്രിൻസിപ്പൽ വി.സുധീർ, വൈസ് പ്രിൻസിപ്പൽ റോസ്മോൾ എന്നിവർ ചേർന്ന് ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com