പടപ്പയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം: നാട്ടുകാർ ഭീതിയിൽ
Mail This Article
×
അരുവാപ്പുലം ∙ പടപ്പയ്ക്കലിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ രാത്രിയിൽ ചെമ്പിലാക്കൽ മേലേതിൽ ചന്ദ്രികയുടെ വീട്ടിൽ പുലർച്ചെ 3ന് തെരുവുനായ്ക്കൾ കൂട്ടമായി വന്ന് 3 കോഴികളെ ഭക്ഷിച്ചു. ഇരുമ്പ് വല കടിച്ചിളക്കി കോഴിക്കൂട്ടിനകത്ത് കയറിയാണ് കോഴികളെ പിടിച്ചത്.
ബഹളം കേട്ട് വീട്ടുകാർ എത്തി നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. ഇവ മറ്റു വീടുകളിലും എത്തി കോഴികളെ കൊന്നുതിന്നുന്നത് പതിവാകുന്നതായി പരാതിയുണ്ട്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.