ADVERTISEMENT

കോഴഞ്ചേരി ∙ ലൈഫ് ഭവന പദ്ധതിയിൽ വീടുവച്ച് കീഴുകര മേലകത്തുതുണ്ടിയിൽ സതീഷ്കുമാറും കുടുംബവും ജീവിതം തുടങ്ങിയതേയുള്ളു.  ഒരാഴ്ച തികഞ്ഞില്ല അതിനുമുൻപേ മുൻവശത്ത് മണ്ണിടിഞ്ഞുവീണ് വീടും ജീവിതവും അഗാധതയിലേക്കു പതിക്കുന്ന അവസ്ഥയിലായി. 4 ലക്ഷം രൂപ ലൈഫിൽ കിട്ടിയതിനു പുറമേ 10 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് വീടു വച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസം തുടങ്ങിയത്. 

 വീടിന്റെ മുൻപിലെ ഒരേക്കറോളം വരുന്ന വസ്തുവിലെ മണ്ണ് സ്ഥലമുടമ എടുത്തുമാറ്റിയതോടെയാണ് വീടിനു മുൻപിലെ മതിൽക്കെട്ട് തകർന്നു വീണത്. ഇടിഞ്ഞ ഭാഗവും വീടും തമ്മിൽ രണ്ടടി പോലും വ്യത്യാസമില്ല. വീട്ടുകാർക്ക് ഇപ്പോൾ മുറ്റത്തേക്ക് സുരക്ഷിതമായി ഇറങ്ങാൻ പോലും കഴിയുന്നില്ല.

ഇവർക്ക് കുടുംബവീതമായി കിട്ടിയ 5 സെന്റ് സ്ഥലത്താണ് പുതിയ വീടു വച്ചത്. വീടു നിർമാണം തുടങ്ങിക്കഴിഞ്ഞാണ് തൊട്ടടുത്ത വസ്തു ഉടമ മണ്ണ് നീക്കം ചെയ്തത്. ഇവരുടെ വീടിന്റെ തൊട്ടുമുൻപിലെ അതിരിൽ 12 അടിയോളം താഴ്ചയിലാണ് മണ്ണെടുത്തിരിക്കുന്നത്. അതിരിനോടു ചേർന്ന് ഒരടി സ്ഥലം മാത്രം ബാക്കിയിട്ടാണ് നീക്കിയത്. 

ഇതുകാരണമാണ് മഴയിൽ മതിൽക്കെട്ട് ഇടിഞ്ഞുവീണത്. ഒരു ലക്ഷം രൂപയോളം ചെലവാക്കിയാണ് മതിൽ കെട്ടിയത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കു പോകുന്നയാളാണ് സതീഷ് കുമാർ. ഭാര്യ മയൂരിയും മാതാവും 12, 5 വീതം വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. വീടു നിർമിക്കാനെടുത്ത ബാങ്ക് വായ്പ അടച്ചുതീർക്കാനുള്ളതിനാൽ ഇനി ലക്ഷങ്ങൾ മുടക്കി മതിൽ നിർമിക്കാനുള്ള മാർഗം ഇവർക്കില്ല.പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com