ചലോ കൊൽക്കൊത്ത... നേതാജിയുടെ നാട്ടിലേക്ക് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ
Mail This Article
കൊൽക്കത്ത∙ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാടും വീടും കാണാതെ പ്രമാടം നേതാജി സ്കൂളിന് എന്ത് ആഘോഷം? ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന സ്കൂൾ ആ സ്വപ്ന യാത്രയിലാണ്. 10 വിദ്യാർത്ഥികൾക്കും ഏതാനും അധ്യാപകർക്കും കൊൽക്കത്ത സന്ദർശിക്കാൻ ബംഗാൾ ഗവർണർ സി. വി. ആനന്ദബോസിന്റെ ക്ഷണം കിട്ടിയതോടെ സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ് സ്കൂൾ.
ചരിത്രവും കാലവും ഇഴചേരുന്ന കൊൽക്കൊത്തയിലെ വിവിധ സ്ഥലങ്ങളിൽ സംഘം സന്ദശനത്തിലാണ്. നേതാജി മ്യൂസിയം, സുഭാഷ് ചന്ദ്രബോസിന്റെ വസതി, ടഗോർ ഹൗസ്, മദർ തെരേസ ഹൗസ്, ബേലൂർ മഠം, കാളിഘട്ട് ക്ഷേത്രം അടക്കം പ്രമുഖ സ്ഥലങ്ങളെല്ലാം അതിലുൾപ്പെടുന്നു. സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്.
നെടുമ്പാശേരിയിൽ നിന്ന് കൊൽക്കൊത്തയിലേക്കുള്ള വിമാന യാത്രയും വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. വിദ്യാർഥികളും അധ്യാപകരുമായി ഗവർണർ സി.വി.ആനന്ദബോസ് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ആദിത്യ ടി. കൃഷ്ണ, അഭിമന്യു ടി. കൃഷ്ണ,
എ.ജി. മഹേശ്വർ, ആദിശങ്കർ.എം.പി, അർമിത.എ, ആര്യദേവ്.എ, എ.ആദിത്യ ദേവ്, ഏബൽ റെനി, അഗജ അമ്മാൾ, എം.ദേവി നന്ദന എന്നീ വിദ്യാർഥികളാണ് യാത്രയിൽ പങ്കെടുക്കുന്നത്.