ADVERTISEMENT

ചെങ്ങറ ∙ നാടുകാണി എസ്എൻഡിപി ജംക്‌ഷൻ - കിഴക്കുപുറം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ ജയൻ ചെങ്ങറയുടെ ശയന പ്രദക്ഷിണം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ടതിനു ശേഷമാണ് പൊളിഞ്ഞ റോഡിൽ ശയന പ്രദക്ഷിണം നടത്തിയത്. കോന്നി പഞ്ചായത്തിലെ 3-ാം വാർഡിലെ മൂന്നാം പഞ്ചായത്ത്‌ റോഡാണ് പൊട്ടി പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കണമെന്നുള്ളത് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പണം അനുവദിച്ചിട്ടും പണികൾ തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഒറ്റയാൾ സമരം. റോഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്ത് 7 മാസം മുൻപ് 6 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇനിയും പണികൾ നടത്താത്തത് സംബന്ധിച്ച് സമര പരിപാടികൾ ആരംഭിക്കുമെന്ന് കാട്ടി കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നതായി വാർഡംഗം ജോയിസ് ഏബ്രഹാം പറഞ്ഞു. ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധം പഞ്ചായത്ത് ഓഫിസിനു മുൻപിലായിരുന്നു വേണ്ടതെന്നും ജോയിസ് ഏബ്രഹാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com