ADVERTISEMENT

കിളിവയൽ ∙ ജംക്‌ഷനു സമീപം എം സി റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് 4 വാഹനങ്ങളിൽ ഇടിച്ച് റോഡ് മധ്യത്തിൽ മറിഞ്ഞ് അപകടം.  കൊട്ടാരക്കര ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയിൽ ഇടിച്ചാണ് അപകടം.ഓട്ടോറിക്ഷകളിൽ ഒന്ന് മറിയുകയും മറ്റൊന്നിന് നാശനഷ്ടം നേരിടുകയും ചെയ്തു. 

ഇതിൽ വിശ്രമിക്കുകയായിരുന്ന തെങ്ങമം തോട്ടംമുക്ക് അമരാവതിയിൽ അജികുമാറിനാണ് (46) പരുക്കേറ്റത്.  25 ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മൊത്തക്കച്ചവട കേന്ദ്രമായ പഴക്കടയിൽ നിന്ന് പഴങ്ങൾ വാങ്ങാൻ എത്തിയവർ സഞ്ചരിച്ചതായിരുന്നു അപകടത്തിൽപെട്ട 4 വാഹനങ്ങൾ. ജീപ്പ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. സ്ഥിരം അപകട മേഖലായാണിവിടം. കടകളിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് പാഞ്ഞു കയറിയും അപകടം പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com