ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ സമ്മേളനം തിരുവല്ലയിൽ
Mail This Article
തിരുവല്ല∙ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ(എഎച്ച്എംഎ) സംസ്ഥാന സമ്മേളനവും വാർഷിക ജനറൽ ബോഡിയും 27നും 28നും തിരുവല്ല കെജിഎ എലൈറ്റ് ഹോട്ടലിൽ നടക്കും. 27നു 8.30നു പതാക ഉയർത്തൽ. 10നു ഡോ.ബേബി കൃഷ്ണൻ മെമ്മോറിയൽ എഎച്ച്എംഎ യങ് സ്കോളർ അവാർഡിനായി വിവിധ സർവകലാശാലയിൽ നിന്നുള്ള ആയുർവേദ ഗവേഷകരുടെ പ്രബന്ധ അവതരണ മത്സരം നടത്തും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
‘ഇന്നത്തെ ആയുർവേദ വിദ്യാഭ്യാസം’ എന്ന വിഷയത്തിലെ സെമിനാറിൽ ഡോ.ജെ.ഹരീന്ദ്രൻ നായർ, ഡോ.എസ്.ഗോപകുമാർ, ഡോ.സ്മിത മോഹൻ, ആയുർവേദ കോളജ് വിദ്യാർഥി പ്രതിനിധികൾ എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് എഎച്ച്എംഎ യങ് സ്കോളർ അവാർഡ് ഗോൾഡ് മെഡലും കാഷ് അവാർഡും വിതരണം ചെയ്യും. 7നു കുടുംബ സംഗമത്തിൽ ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയാകും.
28നു 9നു പ്രതിനിധി സമ്മേളനം. 11നു സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ.വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിക്കും. മനോരമ ന്യൂസ് ചാനലിന്റെ ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തും. എഎച്ച്എംഎ മാധ്യമ പുരസ്കാരം(10,001 രൂപ) മനോരമ ആരോഗ്യത്തിലെ അനിൽ മംഗലത്തിനു മന്ത്രി സമ്മാനിക്കും. 4നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എഎച്ച്എംഎ ഹോസ്പിറ്റൽ അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും.