നെൽക്കൃഷിയെ വരൾച്ച ബാധിക്കുന്നു
Mail This Article
ഏനാത്ത്∙തോടുകളും നീർച്ചാലുകളും വറ്റിവരണ്ടതോടെ നെൽക്കൃഷിയെ വരൾച്ച ബാധിക്കുന്നു. കളമല കരിപ്പാൽ ഏല, മെതുകുമ്മേൽ ഐത്തല ഏല എന്നിവിടങ്ങളിലാണ് നെൽക്കൃഷിയെ വരൾച്ച ബാധിക്കുന്നത്.കരിപ്പാൽ ഏലായെ ജലസമൃദ്ധമാക്കുന്ന ഓന്തിപ്പുഴ തോട് വറ്റി വരണ്ടു.കനാൽ കടന്നു വന്നിട്ടില്ലാത്ത പ്രദേശത്ത് തോടാണ് ആശ്രയം.
കതിരണിയാറായ നെൽക്കൃഷി വരൾച്ച ബാധിച്ച് നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.ഐത്തല ഏലായിൽ കതിരണിഞ്ഞ പാടശേഖരത്ത് വെള്ളമില്ല.മണൽ നിറഞ്ഞ നിലമായതിനാൽ കുളം കോരാൻ കഴിയില്ല.കല്ലടയാറിന്റെ സാമീപ്യം ഉണ്ടെങ്കിലും പാടശേഖരത്ത് ജലസേചന സംവിധാനമില്ലെന്ന് ആറേക്കറിൽ നെൽക്കൃഷിയുള്ള കർഷകനായ ബഷീർ പറഞ്ഞു.
കാലാവസ്ഥ വ്യത്യാനം കാരണം ഇക്കുറി രണ്ടാം കൃഷി വൈകിയാണ് ഇറക്കിയത്.നെൽക്കതിർ കൊയ്തെടുക്കുന്നതിന് മുൻപ് വരൾച്ച കടുക്കുമെന്ന് കർഷകർ പറഞ്ഞു.കല്ലടയാറ്റിൽ നിന്ന് പാടശേഖരത്ത് വെള്ളമെത്തിക്കുന്നതിന് നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.