ADVERTISEMENT

മണക്കാല∙ ജനശക്തിനഗർ ജംക്‌ഷനിൽ നിന്ന് സർവോദയം ജംക്‌ഷനിലേക്ക് പോകുന്ന കനാൽ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും ടാറു ചെയ്യാൻ നടപടിയില്ല. ഈ റോഡിനു കിഴക്കോട്ടുള്ള കനാൽ റോഡ് ഇപ്പോൾ ടാർ ചെയ്തിട്ടും ഈ റോഡു മാത്രം ടാറു ചെയ്യാൻ നടപടി ഉണ്ടാകുന്നില്ല‌െന്നാണ് നാട്ടുകാരുടെ പരാതി. വലിയ കുഴികൾ നിറഞ്ഞു കിടക്കുന്നതിനാൽ ഇതു വഴിയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ഉണക്കായതിനാൽ ഇപ്പോൾ പൊടിശല്യവും രൂക്ഷമാണ്. കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. കുഴികൾ കനാലിനോട് ചേർന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ കനാലിൽ മറിയാനും സാധ്യതയുണ്ട്. വെളിച്ചം കൂടി ഇല്ലാത്തതിനാൽ രാത്രി യാത്രയാണ് ഏറെ ബുദ്ധിമുട്ട്.

ഈ റോഡ് അരകിലോമീറ്റർ മാത്രമാണ് ഇനി ടാർ ചെയ്യാനുള്ളത്. ജനശക്തിനഗർ ഭാഗത്തുള്ളവർക്ക് സർവോദയം, നെടുംകുന്നുമല താഴത്തുമൺ, വട്ടമലപ്പടി, നെല്ലിമുകൾ, തുവയൂർ, കടമ്പനാട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂരിന്റെ എംഎൽഎ ആയിരുന്ന സമയത്ത് ഈ ഭാഗം ഉൾപ്പെടുന്ന കനാൽ റോഡ് ടാർ ചെയ്തിരുന്നതാണ്. പിന്നീട് ഇതുവരെ ടാർ ചെയ്തിട്ടില്ല. ടാറിങ്ങും മെറ്റലും പൂർണമായും ഇളകിയാണ് കുഴികളായി കിടക്കുന്നത്. സമീപത്തുള്ള വാർഡിലെ കനാൽ ടാറു ചെയ്യാൻ പഞ്ചായത്ത് ഫണ്ട് നൽകിയിരുന്നു. എന്നാൽ 17–ാം വാർഡിൽപെട്ട കനാൽ റോഡ് ടാറു ചെയ്യാൻ ഫണ്ട് ലഭിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗം റോസമ്മ ഡാനിയേൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com