പത്തനംതിട്ട ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ആധാർ എടുക്കാൻ അവസരം
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റു തിരുത്താനും 10 വർഷം കഴിഞ്ഞ ആധാർ പുതുക്കാനും അവസരം. നാളെ ഇടപ്പരിയാരം ജനകീയ വായനശാലയിൽ ആവശ്യമായ രേഖകളുമായി എത്തിച്ചേരണം. ഈ സേവനം 16ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലും ലഭ്യമാണ്. ആധാർ കാർഡ്, റേഷൻ കാർഡ്,വോട്ടേഴ്സ് കാർഡ്, പാൻ കാർഡ് എന്നിവ കൊണ്ടുവരണം. ലൈസൻസും പാസ്പോർട്ടുമുള്ളവർ അതും കൊണ്ടുവരണം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാനും അവസരം.
പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകും
ഇലന്തൂർ ∙ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകും. ബ്ലോക്ക് പ്രസിഡന്റ് ജെ.ഇന്ദിരദേവി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ആർ.അനീഷ അധ്യക്ഷത വഹിക്കും.
തൊഴിൽ മേള 15ന്
കോഴഞ്ചേരി ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലന്തൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് നടത്തുന്ന തൊഴിൽ മേള 15ന് 9ന് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടക്കും. ഫിനാൻസ്, ഐടി, ബാങ്കിങ് എജ്യുക്കേഷൻ, സെയിൽസ്, ഹോസ്പിറ്റാലിറ്റി, ഓട്ടമൊബീൽ, റീട്ടെയിൽ, ഇൻഷുറൻസ് എന്നീ മേഖലകളിൽ നിന്ന് 25 ഓളം കമ്പനികൾ പങ്കെടുക്കും.എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം, പ്രഫഷനൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം 18 – 40.റജിസ്ട്രേഷൻ: https://forms.gle/eVsuDjgbNdkMBkwx5 അഭിമുഖത്തിന് പങ്കെടുക്കുന്നവർ 5 സെറ്റ് ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അന്നേ ദിവസം എത്തണം.7902266462
വൈദ്യുതി മുടക്കം
ആറന്മുള വൈദ്യുതി സെക്ഷൻ പരിധിയിലെ ളാഹ, കോട്ടയ്ക്കകം, മണക്കുപ്പി, കോഴിപ്പാലം, മലമുറ്റം, എരുമകാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.