ADVERTISEMENT

റാന്നി ∙ നിർത്തിയിട്ടിരുന്ന കാറുകളിൽ കാറിടിച്ച് ഒരാൾക്കു പരുക്കേറ്റു. കാർ ഓടിച്ചിരുന്ന വാളിപ്ലാക്കൽ പൊറോൺ വീട്ടിൽ ബാബുവിനാണ് പരുക്കേറ്റത്. കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ റാന്നി വൈക്കം ഗവ. യുപി സ്കൂളിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആണ് സംഭവം. ഇടിയേറ്റ കാറിനും ഇടിച്ച കാറിനും നാശമുണ്ട്. ഇടിയേറ്റ കാർ മുന്നിലേക്കുരുണ്ട്  വശത്തു  സ്ഥാപിച്ചിരുന്ന ട്രാഫിക് സൈൻ ബോർ‌ഡിലിടിച്ചും മുൻ ഭാഗത്തിനു നാശം നേരിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com