ADVERTISEMENT

കോന്നി ∙ ബിജെപിയെ പോലെ കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവരാണ് സിപിഎമ്മെന്നും ബിജെപി വളരുന്നതിൽ സന്തോഷിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ നിയോജക മണ്ഡലംതല തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ പോരാടുന്നവരെയും എതിർ ശബ്ദം പുറപ്പെടുവിക്കുന്നവരെയും ഇല്ലായ്മ ചെയ്യുന്നതാണ് പിണറായി സർക്കാരിന്റെ രീതിയെന്നും തന്നെയും തന്റെ കുടുംബത്തെയും ആക്രമിച്ചാലും കല്ലറയിൽ കിടക്കുന്ന ഉമ്മൻചാണ്ടിയെ ഇനിയെങ്കിലും വെറുതേ വിടണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ പഴകുളം മധു, വർഗീസ് മാമ്മൻ, എ.ഷംസുദ്ദീൻ, ഉമ്മച്ചൻ വടക്കേടത്ത്, ജോർജ് കുന്നപ്പുഴ, രാജൻ പടിയറ, ബാബു ചാക്കോ, തങ്കമ്മ, ശാന്തിജൻ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, എസ്.വി.പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, അനീഷ് വരിക്കണ്ണാമല, ദീനാമ്മ റോയി, ആർ.ദേവകുമാർ, അബ്ദുൽ മുത്തലിഫ്, റെജി പൂവത്തൂർ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com