‘കത്തിക്കൽ സേന’: തുറസ്സായ സ്ഥലത്ത് മാലിന്യമിട്ടു കത്തിച്ച് ഹരിത കർമസേന; പണി കൊടുത്ത് അഗ്നി രക്ഷാസേന
Mail This Article
ഇട്ടിയപ്പാറ ∙ തുറസ്സായ സ്ഥലത്ത് മാലിന്യമിട്ടു കത്തിക്കുന്നതിനെതിരെ ഹരിത കർമസേനയ്ക്കു പണി കൊടുത്ത് അഗ്നി രക്ഷാസേന. തീയണക്കാനെത്തിയ അഗ്നി രക്ഷാ യൂണിറ്റ് കത്തിക്കുകയാണെന്നറിഞ്ഞു മടങ്ങി. ഇന്നലെ വൈകിട്ട് 5ന് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. പഴവങ്ങാടി പഞ്ചായത്തിന്റെ എംസിഎഫ് ഇവിടെയാണു നിർമിച്ചിട്ടുള്ളത്. ഹരിത കർമസേനാംഗങ്ങൾ ഇന്നലെ ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം സംഭരിച്ചിരുന്നു.
അതിൽ ക്ലീൻ കേരള കമ്പനിക്കു കൈമാറാൻ പറ്റാത്തതാണു എംസിഎഫിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് വളയങ്ങൾക്കുള്ളിലിട്ട് കത്തിച്ചത്. സ്റ്റാൻഡിൽ നിന്ന് കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അഗ്നി രക്ഷാസേന ഉദ്യോഗസ്ഥനാണ് വിവരം അഗ്നി രക്ഷാ നിലയത്തിൽ അറിയിച്ചത്. മാലിന്യം കത്തിക്കുകയാണെന്ന് അറിഞ്ഞത്. പിന്നീട് അവർ മടങ്ങി. സംഭരിക്കുന്ന മാലിന്യത്തിലധികവും പൊതുസ്ഥലത്തിട്ട് കത്തിക്കുകയാണെന്ന് സ്റ്റാൻഡിൽ നിന്നിരുന്ന യാത്രക്കാരെല്ലാം അറിഞ്ഞു.