പത്തനംതിട്ട ജില്ലയിൽ ഇന്ന് (24-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്നും നികുതിഅടയ്ക്കാം
മല്ലപ്പള്ളി ∙ പഞ്ചായത്ത് 2023–24 വർഷത്തെ വസ്തുനികുതി കലക്‌ഷന്റെ ഭാഗമായി ഇന്ന് ഫ്രണ്ട് ഓഫിസ് 10 മുതൽ 5 വരെ പ്രവർത്തിക്കും.
കെട്ടിട നികുതി
ഏഴംകുളം ∙ പഞ്ചായത്തിലെ 11 മുതൽ 14 വരെയുള്ള വാർഡുകളിലെ കെട്ടിട നികുതി ശേഖരിക്കൽ നാളെ രാവിലെ 10.30 മുതൽ 3 വരെ ഏനാത്ത് ജംക്‌ഷനിലെ ജോബോയ് ബിൽഡിങ്ങിൽ നടക്കും.
ബിഎസ്എൻഎൽ
കടമ്പനാട് ∙ ഇന്റർനെറ്റ് ഉദ്യമി പദ്ധതി പ്രകാരമുള്ള ബിഎസ്എൻഎൽ ഫൈബർ കണക്‌ഷനുകൾക്കായുള്ള മേള നാളെയും 26നുമായി കടമ്പനാട് ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ നടക്കും. 03734–225200.
പന്തളം ∙ ബിഎസ്എൻഎൽ ഫൈബർ മേള നാളെയും മറ്റന്നാളുമായി പന്തളം എക്സ്ചേഞ്ചിൽ നടക്കും. മോഡവും ചാർജും സൗജന്യം. വിഛേദിക്കപ്പെട്ട പഴയ നമ്പറുകൾ ഫൈൈബർ കണക്‌ഷനായി പുനഃസ്ഥാപിക്കാം. 04734-225200. വാട്സ് ആപ്–9188921610.
ഉദ്ഘാടനം ഇന്ന്
പന്തളം ∙ അറത്തിൽ മഹാ ഇടവകയിൽ നിർമിക്കുന്ന പുതിയ ബിഷപ് ഹൗസ്, പാഴ്സണേജ്, ഓഡിറ്റോറിയം എന്നിവയുടെ ശിലാസ്ഥാപനം ഇന്ന് 11ന് ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ നിർവഹിക്കും.
എസ്ബിഐ ശാഖ മാറുന്നു
ചന്ദനപ്പള്ളി ∙ ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന എസ്ബിഐ ശാഖ നാളെ മുതൽ കൈപ്പട്ടൂർ റോഡിലെ മേലേതിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജർ അറിയിച്ചു.
വോട്ടർ പട്ടിക: പേര് ചേർക്കാനുള്ള അവസാന തീയതി നാളെ
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി നാളെ. ഏപ്രിൽ 4 വരെ പേര് ചേർക്കാൻ അവസരമുണ്ടെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസം ആവശ്യമായതിനാൽ 25 വരെ സമർപ്പിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. അന്തിമ വോട്ടർപട്ടിക ഏപ്രിൽ 4ന് പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേർക്കാനും തിരുത്തലുകൾക്കും https://voters.eci.gov.in/ വെബ്‌വിലാസം വഴി അക്ഷയ കേന്ദ്രം വഴിയും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ വോട്ടർമാരുടെ വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം. സംശയങ്ങൾക്ക്: 1950 (ടോൾ ഫ്രീ).
ഒരു മാസം ജല വിതരണം മുടങ്ങും
റാന്നി ∙ അങ്ങാടി ജല വിതരണ പദ്ധതിയുടെ പരിധിയിലുള്ള പറക്കുളം–ഉന്നക്കാവ്, പറക്കുളം–മേനാംതോട്ടം എന്നീ റോഡുകളിൽ ഒരു മാസം ജല വിതരണം മുടങ്ങും. തകർച്ച നേരിടുന്ന എസി പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികൾ നാളെ തുടങ്ങുന്നതുമൂലമാണിതെന്ന് ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ഇതുമായി സഹകരിക്കുകയും മുൻ കരുതൽ സ്വീകരിക്കണമെന്നും അറിയിച്ചു.