ആനകൾക്ക് ഇനി ‘സമ്മർ ഫുഡ്’; ആഴ്ചയിൽ രണ്ട് ദിവസം വെള്ളരി, തണ്ണിമത്തൻ, പഴവർഗങ്ങൾ..
Mail This Article
×
കോന്നി ∙ ചൂടു കൂടി പലപ്പോഴും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നു. മനുഷ്യർക്കെന്ന പോലെ ഉഷ്ണത്തിൽ നിന്നു അൽപമൊരാശ്വാസം ആനകൾക്കും വേണം. ഇതിനായി ആനത്താവളത്തെ ആനകൾക്ക് തണ്ണിമത്തനും പഴങ്ങളും അടങ്ങിയ ഭക്ഷണം നൽകുന്ന സമ്മർ ഫുഡ് പദ്ധതിക്കു വനം വകുപ്പ് തുടക്കം കുറിച്ചു.
ആഴ്ചയിൽ രണ്ട് ദിവസം എല്ലാ ആനകൾക്കും പതിവു ഭക്ഷണത്തിനു പുറമേ ജലാംശം ഏറെയുള്ള വെള്ളരി, തണ്ണിമത്തൻ, പഴവർഗങ്ങൾ തുടങ്ങിയവ നൽകുന്നു. വനദിനത്തിൽ ഇക്കോ ടൂറിസം സെന്ററിൽ റേഞ്ച് ഓഫിസർ ടി.അജികുമാർ, ഫോറസ്റ്റർ അനിൽ കുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഇവ നൽകിത്തുടങ്ങി. നാല് ദിവസത്തിൽ ഒരിക്കൽ ഇത്തരം ഭക്ഷണം നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.