വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Mail This Article
×
തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട, പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനറ എന്നീ വാർഡുകളിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും 30 ന് പ്രാദേശിക അവധി. പോളിങ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 29, 30 തീയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 31നും പ്രാദേശിക അവധിയായിരിക്കുമെന്ന് കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. 30 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.