ADVERTISEMENT

നെയ്യാറ്റിൻകര ∙ ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷം, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ തുടങ്ങിയവർ വിപുലമായി ആഘോഷിച്ചു. പലയിടത്തും മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

∙ ഭാരതീയ ജനതാ പാർട്ടി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മതസ്ഥർക്കു ദേശീയ പതാക കൈമാറി. മുനിസിപ്പൽ കൗൺസിലർ കൂട്ടപ്പന മഹേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഗിരീഷ് ചന്ദ്രൻ, വഴുതൂർ അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

∙ നെയ്യാറ്റിൻകര അഗ്രോ ഹോർട്ടി കൾചർ സൊസൈറ്റിയിൽ പ്രസിഡന്റ് വി.എസ്. സജീവ് കുമാർ ദേശീയ പതാക ഉയർത്തി. എസ്. രാഘവൻ നായർ, വി.എസ്. പ്രേമകുമാരൻ നായർ, വി. അനിൽകുമാർ, വെൺപകൽ ബാബു, അനന്ദു എസ്. നായർ, ഹരി നന്ദൻ, റെജി തുടങ്ങിയവർ നേതൃത്വം നൽകി.

∙ ഇന്ത്യൻ ആർമി, കന്യാകുമാരി മുതൽ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ വരെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ പ്രചരണാർഥം ‘തിരംഗ യാത്ര’ നടത്തി. പൂവാറിൽ ബോട്ട് ക്ലബ് ഓണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ കടൽത്തീരത്ത് 75 സൈനിക ഉദ്യോഗസ്ഥർ ചേർന്നു കൂറ്റൻ ദേശീയ പതാക വിടർത്തി.

∙ ഫ്രാനിന്റെ നേതൃത്വത്തിൽ തഹസിൽദാർ ജെ.എൽ. അരുൺ ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് എൻ.ആർ.സി. നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പ്രതിജ്ഞ ചൊല്ലി. കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ് എന്നിവർ പ്രസംഗിച്ചു. അഡ്വ. തലയൽ പ്രകാശ്, എം. രവീന്ദ്രൻ, ടി. മുരളീധരൻ, ജി. പരമേശ്വരൻ നായർ, എൽ.ഡി. ദേവരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

∙ നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർഷക വെൽഫെയർ സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് ജെ. ജോസ് ഫ്രാങ്ക്ലിൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബി. ബാബുരാജ്, ഭൂവനചന്ദ്രൻ നായർ, ആർ.ജി. സംഗീത, ടി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

∙ ചെങ്കൽ ഹൗസിങ് സഹകരണ സംഘം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് എൻ.പി. ഹരി, വി. ഋഷികേശൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

∙ നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് ആർ. നടരാജൻ പതാക ഉയർത്തി. ഭരണ സമിതി അംഗങ്ങളായ ആർ. രാമചന്ദ്രൻ, ഡി. അനിൽകുമാർ, ശ്രീകുമാരിയമ്മ, സെക്രട്ടറി ആർ. രാജേന്ദ്രൻ, ഡി. കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ നേതൃത്വം നൽകി.

∙ എൻഎസ്എസ് നെയ്യാറ്റിൻകര ടൗൺ കരയോഗം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ്  കൃഷ്ണദാസ് പതാക ഉയർത്തി. സെക്രട്ടറി ജി. ഗോപീകൃഷ്ണൻ നായർ, ഭാരവാഹികളായ വി. മോഹനകുമാർ, എം. സുകുമാരൻ നായർ, ഡി. അനിൽകുമാർ, ജി. പരമേശ്വരൻ നായർ, പി. വിജയകുമാർ, എസ്.കെ. ജയകുമാർ, വി. രഞ്ജിത്ത്, എം.വി. ജയരാജ്, കെ.വി. ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.

∙ അമരവിള അമ്പലം പൗരസമിതി ഗ്രന്ഥശാലയുടെ സ്വാതന്ത്ര്യ ദിനാഘോഷം വൈസ് പ്രസിഡന്റ് ഡി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമപ്പഞ്ചായത്ത് അംഗം കൊല്ലയിൽ രാജൻ, സെക്രട്ടറി എം. ബാലകൃഷ്ണൻ, കൺവീനർ ജി.ആർ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

∙ തണൽവേദിയുടെ വാർഷികത്തിന്റെയും സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെയും ഭാഗമായി മണ്ണടിക്കോണം റാം മനോഹർ ലോഹ്യ സ്കൂളിന്റെയും കവികളുടെ കൂട്ടായ്മയായ ഭൂമികയുടെയും സഹകരണത്തോടെ ഒട്ടേറെ പരിപാടികൾ നടത്തുമെന്നു ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

∙ ലൈഫ് ഫൗണ്ടേഷൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുമെന്നു ഡയറക്ടർ ഡോ. ബീന മോൾ അറിയിച്ചു. ഇന്നു രാവിലെ 10ന് പതാക ഉയർത്തൽ, തുടർന്ന് ദേശഭക്തി ഗാനം, ക്വിസ്, ഉപന്യാസ രചന, ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ നടത്തും.

 

∙ കാഞ്ഞിരംകുളം ജവാഹർ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. സുനീഷ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com