ADVERTISEMENT

തിരുവനന്തപുരം∙75ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്കൂൾ കുട്ടികളുടെ സന്ദർശന പരിപാടി നടത്തി. വള്ളക്കടവ് വി എം ജെ എൽ പി, യു പി സ്കൂൾ, വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 75 കുട്ടികളും അധ്യാപകരും ആണ് വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനൽ സന്ദർശിച്ച്  പ്രവർത്തനങ്ങൾ മനസ്സിലാക്കിയത്.

വിമാനത്താവളത്തിനുള്ളിലെ ഓരോ വിഭാഗവും പ്രവർത്തിക്കുന്ന രീതി ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുത്തു. വിമാനങ്ങൾ വന്നിറങ്ങുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. കുട്ടികളിൽ ഭൂരിഭാഗം പേരും  ആദ്യമായാണ് വിമാനത്താവളത്തിനുള്ളിൽ കയറുന്നത്.വിമാനത്താവളത്തിന്റെ സമീപത്താണ് താമസിക്കുന്നതെങ്കിലും പലർക്കും ഇത് ആദ്യ അവസരം ആയിരുന്നുവെന്നും കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം കൂടുതൽ അർത്ഥവത്തായെന്നും  സന്ദർശനത്തിന് നേതൃത്വം നൽകിയ വള്ളക്കടവ് കൗൺസിലർ ഷാജിതാ നാസർ പറഞ്ഞു. വിമാനത്താവള അധികൃതർ നൽകിയ ദേശീയ പതാകകൾ ഏറ്റുവാങ്ങിയാണ് കുട്ടികൾ മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com