എംഎൽഎയുടെ ഓഫിസിൽ ‘ അഭയം തേടി ’ 4 വെള്ളിമൂങ്ങകൾ
Mail This Article
×
മലയിൻകീഴ് ∙ നിവേദനങ്ങളും വിവിധ ആവശ്യങ്ങളുമായി പതിവായി വരുന്ന നാട്ടുകാർക്ക് പകരം ഇന്നലെ ഐ.ബി.സതീഷ് എംഎൽഎയുടെ ഓഫിസ് മുറ്റത്ത് രാവിലെ എത്തിയത് നാല് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. മലയിൻകീഴ് ജംക്‌ഷന് സമീപം പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ മുറ്റത്താണ് ദിവസങ്ങൾ പ്രായമുള്ള മൂങ്ങകളെ കണ്ടത്.
മറ്റു ജീവികളുടെ നിന്ന് ആക്രമണം ഏൽക്കാതെ മൂങ്ങകൾക്ക് ഓഫിസ് സ്റ്റാഫുകൾ സംരക്ഷണം ഒരുക്കി. പിന്നീട് എംഎൽഎ അറിയിച്ചതിനെ തുടർന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവയെ കൈമാറി. രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ ഇവയ്ക്ക് പൂർണമായി പറക്കാൻ സാധിക്കുകയുള്ളൂ. അതുവരെ വനംവകുപ്പ് സംരക്ഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.