ADVERTISEMENT

തിരുവനന്തപുരം∙ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ രണ്ടാഴ്ചക്കു ശേഷം മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ശ്രീവരാഹം വാഴപ്പള്ളി ലെയ്ൻ സജികുമാർ (33) ആണ് കുടുങ്ങിയത്. 23ന് കഴക്കൂട്ടത്ത് നിന്നു ഉള്ളൂരിലേക്ക്  സഞ്ചരിക്കുകയായിരുന്ന  യുവതിക്കാണ് അതിക്രമം നേരിട്ടത്. യുവതി ഈ വിവരം കണ്ടക്ടറോട് പറയുന്നത് കണ്ട പ്രതി ബസിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.

യുവതി അക്രമിയുടെ ഫോട്ടോ മൊബൈലിൽ എടുത്തിരുന്നു. മാസ്ക് ധരിച്ചിരുന്ന ഇയാളുടെ ചിത്രം നവമാധ്യമങ്ങളിലൂടെയും പൊലീസ് ഗ്രൂപ്പുകളിലൂടെയും പങ്കു വച്ചു. ഇതിലൂടെ ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയമ്പലത്തു നിന്നാണ് സജികുമാറിനെ അറസ്റ്റ്  ചെയ്തത്. മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com