എസ്ഐയെ കല്ല് കെ‌ാണ്ട് തലയ്ക്ക് ഇടിച്ചു, അറസ്റ്റ്

attack-against-police-officer
എം.പ്രദീപ്
SHARE

ആര്യനാട്∙ അക്രമം നടക്കുന്നതറിഞ്ഞ് എത്തിയ ആര്യനാട് പെ‌ാലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ കല്ല് കെ‌ാണ്ട് തലയ്ക്ക് ഇടിച്ച് പരുക്കേൽപിച്ചു. മദ്യലഹരിയിൽ ആയിരുന്ന അക്രമി മുണ്ടേല പനവിളാകത്ത് പുത്തൻ വീട്ടിൽ എം.പ്രദീപിനെ (37) നാട്ടുകാരുടെ സഹായത്തോടെ പെ‌ാലീസ് പിടികൂടി. തലയിൽ പരുക്കേറ്റ ഗ്രേഡ് എസ്ഐ സി.രാജയ്യൻ (54) ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി.

വൈകിട്ട് 4 ഓടെ വെള്ളനാട് വാളിയറ ഭൂതത്താൻ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരാൾ മാരകായുധവുമായി നിൽക്കുന്നു എന്ന വിവരത്തെ തുടർന്നാണ് രാജയ്യനും സിപിഒ വിനുകുമാറും പെ‌ാലീസ് ജീപ്പിൽ സ്ഥലത്ത് എത്തുന്നത്. ഇൗ സമയം ഭാര്യ സുരഭിയെയും 2 മക്കളെയും കൂട്ടികെ‌ാണ്ടുപോകാൻ വന്നതാണെന്നും അവർ വരുന്നില്ല എന്നും പ്രദീപ് എസ്ഐയെ അറിയിച്ചു. സ്ഥലത്ത് നിന്ന് പോകാൻ അറിയിച്ചതോടെ പ്രദീപ് എസ്ഐയുടെ ഷർട്ട് വലിച്ചു കീറിയ ശേഷം കല്ല് എടുത്ത് രാജയ്യന്റെ നെറ്റിയിലും തലയിലും ഇടിക്കുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS