തിരുവനന്തപുരം∙ വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച കേസിൽ കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെ(40) മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിർമാണത്തിനായി എത്തിയ മെർസിൽ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈൽ കാമറ വച്ചത്. തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സി.ഐ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
ശുചിമുറിയുടെ വെന്റിലേഷനിൽ മൊബൈൽ കാമറ; മതിലിന് സമീപത്ത് പതുങ്ങി നിന്നയാൾ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.