യുവാവിനും സുഹൃത്തിനും നടുറോഡിൽ ക്രൂരമർദനം: മൂന്നു പേർ പിടിയിൽ

Handcuff
കെ. ഷെഫീഖ് ,എസ്. മുഹമ്മദ്ഷാ , എ. ഫൈസൽ
SHARE

പോത്തൻകോട് ∙ യുവാവിനെയും സുഹൃത്തിനെയും മുൻവൈരാഗ്യത്തിന്റെ പേരിൽ വഴിയിൽ തടഞ്ഞുവച്ച്  ക്രൂരമായി മർദിക്കുകയും മുഖത്ത് ഇന്റ‍‍ർലോക്ക് സിമന്റുകട്ട കൊണ്ടിടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പള്ളിപ്പുറം പാച്ചിറ പാണ്ടിവിളവീട്ടിൽ  എ. ഫൈസൽ ( 28 ), പാച്ചിറ നിജനിവാസിൽ എസ്. മുഹമ്മദ്ഷാ (36), പാച്ചിറ റഫീഖ് മൻസിലിൽ കെ. ഷഫീഖ് ( 29 ) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. അണ്ടൂർക്കോണം പാച്ചിറ ആനൂർപള്ളിക്കു സമീപം പുതുവൽപുത്തൻവീട്ടിൽ എസ്. വിനോദിനും സുഹൃത്ത് സജിക്കുമാണ് മർദനമേറ്റത്. ഇതേ തുടർന്ന് വിനോദ് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 .30തോടെ അണ്ടൂർക്കോണം പാച്ചിറയിൽ യത്തീംഖാനയ്ക്കു സമീപമായിരുന്നു സംഭവം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA