പൊഴിക്കരയുടെ മരണക്കുഴിയിൽ പൊലിഞ്ഞ് ഒരു ജീവൻ കൂടി

HIGHLIGHTS
  • 5 വർഷത്തിനുള്ളിൽ മരിച്ചത് പത്തു പേരോളം
 പഠനത്തിനെ‍ാപ്പം കന്നുകാലി വളർത്തലിലും കഴിവ് തെളിയിച്ച അഭിജിത്തിനെ കുറിച്ച് ഒന്നര വർഷം മുൻപ് മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത.
പഠനത്തിനെ‍ാപ്പം കന്നുകാലി വളർത്തലിലും കഴിവ് തെളിയിച്ച അഭിജിത്തിനെ കുറിച്ച് ഒന്നര വർഷം മുൻപ് മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത.
SHARE

പാറശാല∙ മരണക്കെണി ഒളിപ്പിച്ച പെ‍ാ‍ഴിക്കരയുടെ ആഴങ്ങളിൽ ഒരു ജീവൻ കൂടി പെ‍ാലിഞ്ഞു. വിരാലി സ്വദേശി അഭിജിത്തിനെ മരണം കൂട്ടിക്കെ‍ാണ്ടുപോയത്  നെയ്യാറൽ കുളിക്കുന്നതിനിടയിൽ ആണ്. തീരത്തിനു സമീപം വരെ ആഴത്തിലുള്ള കുഴികൾ നിറഞ്ഞ പ്രദേശത്ത് മുങ്ങിപ്പോയാൽ തിരിച്ച് കയറുക ക്ലേശകരമാണ്. 

അടിത്തട്ടിലെ ചെളിയിൽ ഉറച്ച് പോകുന്നതാണ് അപകട കാരണം. അഞ്ചു വർഷത്തിനുള്ളിൽ മാത്രം കുളിക്കുന്നതിനിടെ പത്തു പേരോളം ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. നെയ്യാറും, എവിഎം കനാലും കടലുമായി സംഗമിക്കുന്ന പെ‍ാ‍ഴിക്കരക്കു സമീപത്തെ തീരത്തിന്റെ പ്രത്യേകത അറിയാതെ കുളിക്കാൻ എത്തുന്നവർ ആണ് അപകടത്തിൽ പെട്ടവർ എല്ലാം. പുറത്ത് നിന്ന് എത്തുന്നവരോട് പ്രദേശവാസികൾ അപകട സാധ്യത അറിയിക്കാറുണ്ടെങ്കിലും അഭിജിത്ത് അടക്കമുള്ള സംഘം എത്തിയ സമയം തീരത്ത് ആൾക്കാർ കുറവായിരുന്നു.

പഠനത്തിനെ‍ാപ്പം കാലി വളർത്തലിലും മികവ് പുലർത്തിയ അഭിജിത്ത് വ്യത്യസ്ത ഇനം ആട്, കാള, പശു, പോത്ത് തുടങ്ങിയ കന്നുകാലികളെ വീട്ടിൽ വളർത്തി വിൽപന നടത്തിയിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനു എപ്ലസ് നേടിയ അഭിജിത്തിനോടു എന്ത് സമ്മാനം വേണമെന്ന രക്ഷിതാക്കളുടെ ചോദ്യത്തിനു കാളക്കുട്ടിയെ വാങ്ങി നൽകാൻ ആയിരുന്നു മറുപടി. 

കാളക്കുട്ടിയെ കിട്ടിയതോടെ കാലി വളർത്തലിൽ അഭിജിത്ത് സജീവമായി. ആടു വളർത്തലിൽ ആയിരുന്നു പ്രത്യേക താൽപര്യം. ആറു മാസം മുൻപ് നെയ്യാറിലെ മാവിളക്കടവ് പാലത്തിനു സമീപം കുളിക്കാൻ ഇറങ്ങിയ അരുമാനൂർ സ്കൂളിലെ രണ്ട് എസ്എസ്എൽസി വിദ്യാർഥികൾ മുങ്ങി മരിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS