റമസാൻ പുണ്യ രാവിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
Mail This Article
കല്ലമ്പലം∙കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ റമസാൻ മാസത്തെ ശ്രേഷ്ഠമായ 27–ാം രാവിൽ നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കടുവാപ്പള്ളി അങ്കണത്തിൽ നടന്ന ചടങ്ങ് ചീഫ് ഇമാം അബൂ റബീഹ് സദഖത്തുള്ള ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെടിസിടി സ്വലാഹിയാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഓണമ്പള്ളി അബ്ദുൽ സത്താർ ബാഖവി,അൻസാരി ബാഖവി,കടുവയിൽ അബൂബക്കർ മൗലവി,എ.എം ഇർഷാദ് ബാഖവി,എച്ച്.എൽ.നസീം മന്നാനി, നസറുള്ള മൗലവി,അബ്ദുൽ റഹീം മൗലവി,ബാസിത് മന്നാനി, ഇബ്രാഹിംകുട്ടി ബാഖവി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. കെടിസിടി ജനറൽ സെക്രട്ടറി എ.എം.എ.റഹീം,കെടിസിടി കോളജ് ചെയർമാൻ എം.എസ്.ഷെഫീർ,മുഹമ്മദ് ഷെഫീഖ്, എൻ.നവാസ്,ജെ.ബി.നവാസ്,എ.ഷാഹുദ്ദീൻ,ഐ.മൻസൂറൂദ്ദീൻ, ഡോ.പി.ജെ നഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പെരുന്നാൾ കിറ്റുകൾ
∙ മുസ്‌ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയും അബുദാബി കെഎംസിസി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയും ചേർന്ന് കന്യാകുളങ്ങരയിൽ നൂറു പേർക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. വീട് നിർമാണ സഹായവും ചികിത്സ ധനസഹായവും വിതരണം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം കണിയാപുരം ഹലിം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ വാഹിദ്, ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, എസ്എഫ്എസ്എ തങ്ങൾ, കുന്നുംപുറം അഷ്റഫ്, അലികുഞ്ഞ്, പോത്തൻകോട് റാഫി, വെമ്പായം സലാം, സഫീർ ഫറാസ് മാറ്റപള്ളി, ഗദ്ദാഫി, സൈഫുദ്ദീൻ, ഷജീർ ചിറമുക്ക്, ഖലീൽ കോയാ തങ്ങൾ എന്നിവർ പ്രസംഗിച്ചു