ആരോഗ്യ സന്ദേശത്തോടെ യോഗാദിനം ആചരിച്ചു
Mail This Article
ബാലരാമപുരം∙ ബാലരാമപുരം ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് വെൽനസ് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ രാജ്യാന്തര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബ് രൂപീകരണവും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്.രജിത് കുമാർ, വൈസ് പ്രസിഡന്റ് ആർ.ഷാമില ബീവി എന്നിവർ പ്രസംഗിച്ചു. ആയുർവേദ സീനിയർ മെഡിക്കൽ ഓഫിസർ ഡോ.വി.പ്രവിത കുമാരി രുഗ്മിണി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ഡോ.ശരൺ, പുഷ്പ ഇന്ദു എന്നിവർ യോഗ പരിശീലനം നൽകി.
കാട്ടാക്കട ∙ രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിന പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് റീജനൽ അഡീഷനൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷനായി. ജോയിന്റ് ഡയറക്ടർ വി.പാർവതി,ഡോ.ജി. പി. സിദ്ധി,ഡോ. സജ്നാ ഡേവിഡ് എന്നിവർ ക്ലാസെടുത്തു.ഡോ. അൻപുറാണി യോഗ സെഷന് നേതൃത്വം നൽകി.സെൻട്രൽ ബ്യൂറോ കമ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, പ്രിൻസിപ്പൽമാരായ പി.എസ്. പ്രിയ, സീമ സേവ്യർ, ഹെഡ്മാസ്റ്റർ എസ്.ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.
കാട്ടാക്കട ∙ മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ സംഘടിപ്പിച്ച യോഗ ദിനവും സംഗീത ദിനവും ഗായിക സരിത രാജീവ് ഉദ്ഘാടനം ചെയ്തു. ഫാ.സിറിയക് മഠത്തിൽ അധ്യക്ഷനായി.പ്രിൻസിപ്പൽ ഫാ.ബിനോ പട്ടർക്കളം,വൈസ് പ്രിൻസിപ്പൽ ഫാ.മാത്യു പുത്തൻപുരയ്ക്കൽ, അക്കാദമിക് കോ–ഓർഡിനേറ്റർ വി.വി.സുചിത്ര എന്നിവർ പ്രസംഗിച്ചു. മ്യൂസിക്കൽ യോഗയും അരങ്ങേറി.
∙ പെരുങ്കടവിള പഞ്ചായത്തിൽ നടത്തിയ യോഗ ദിനാചരണവും യോഗ ക്ലബ് രൂപീകരണവും പ്രസിഡന്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻ രജികുമാർ, ബ്ലോക് പഞ്ചായത്ത് അംഗം ഷീല കുമാരി, സീനിയർ മെഡിക്കൽ ഓഫിസർ ഡോ. വി.ജെ.സെബി, ഡോ.ശ്രീലക്ഷ്മി, സെജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
∙ ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിൽ നടത്തിയ യോഗ ദിനാചരണം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ ചെങ്കൽ എസ്.രാജശേഖരൻ നായർ, മാനേജർ മോഹൻ കുമാർ, അക്കാദമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
∙ വാഴിച്ചൽ ഇമ്മാനുവൽ കോളജ്, ഇംഗ്ലിഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗാ ദിനാചരണം പ്രിൻസിപ്പൽ ഡോ. ജെ.വിജയകുമാർ ഉദ്ഘാടന ചെയ്തു. യോഗ ഇൻസ്ട്രക്ടർ ഗായത്രി ദത്ത് പരിശീലനവും നൽകി. അധ്യാപകൻ സി.സനൽകുമാർ, കോ ഓഡിനേറ്റർ ബി.എസ്.മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
∙ നെയ്യാറ്റിൻകര യോദ്ധാ ട്രെയ്നിങ് അക്കാദമിയുടെ യോഗ ദിനാചരണം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ലിൻ ഉദ്ഘാടനം ചെയ്തു. പലവിധമായ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ യോഗ അഭ്യസിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിവിൻസ് കുമാർ അധ്യക്ഷനായി. ജെ.ജോജിൻ, അനിൽ കുമാർ, ഷൈൻ ജെ.റോയ്, ബിനു, രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
∙ പുല്ലുവിള ലിയോ തേർടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസും എൻസിസിയും ചേർന്ന് യോഗാദിനം ആചരിച്ചു. യോഗ മാസ്റ്റർ വിവേകാനന്ദൻ പരിശീലനം നൽകി. പ്രിൻസിപ്പൽ ഉഷ വർക്കി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എം.സെഡ്.ജെനി, എൻസിസിയുടെ ചുമതല വഹിക്കുന്ന അധ്യാപിക ജിജി, അധ്യാപകരായ ബെൻസിഗർ, ശ്രീകണ്ഠൻ, സീമ തുടങ്ങിയവർ നേതൃത്വം നൽകി.
∙ നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര സെന്റ് ട്രീസ ഓഫ് ആവില ഐസിഎസ്ഇ സ്കൂൾ തുടങ്ങിയവരുടെ നേതൃത്വത്തിലും യോഗ ദിനാചരണം നടത്തി.
∙ നാഗർകോവിൽ അണ്ണാ സ്റ്റേഡിയത്തിൽ നടന്ന യോഗ പരിശീലന ചടങ്ങിൽ അനവധി വിദ്യാർഥികൾ പങ്കെടുത്തു. നാഗർകോവിൽ പാർവതിപുരം ഭാരത് മാതാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സൗജന്യ യോഗ പരിശീലന പരിപാടിയുടെ 21–ാം വാർഷികവും ഇതോടൊപ്പം നടന്നു. ബിഎംഎസ് കന്യാകുമാരി ജില്ലാ സെക്രട്ടറി കെ.മുരുകേശന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ജി.മുരുകൻ, എസ്.രാജമണി, പി.തങ്കരാജ്, വി.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.രാധാകൃഷണൻ യോഗ പരിശീലനം നടത്തി.
വെള്ളറട∙കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെന്ട്രൽ സ്കൂളിലെ യോഗദിനാചരണം മാനേജർ ടി.സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി സന്ദേശം നൽകി.
പാറശാല∙യോഗാദിനത്തോടു അനുബന്ധിച്ച് മലങ്കര സാന്തോം ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റ്, ആരോഗ്യ വിദ്യാഭ്യാസ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗാ ദിന പരിപാടികൾ പ്രിൻസിപ്പൽ റവ ഡോ വിബിൻ ബർണാഡ് ഉദ്ഘാടനം ചെയ്തു. ഡോ തോമസ് കുളങ്ങര മുഖ്യാതിഥി ആയിരുന്നു.
കുളത്തൂർ∙കുളത്തൂർ ഗവ വിഎച്ച്എസ് സ്കൂളിൽ യോഗാദിനം ആചരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് മോഹൻദാസ്, ഹെഡ്മാസ്റ്റർ അശോക് കുമാർ, സുബ്രഹ്മണ്യൻ, രജ്ഞിത്ത് റാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊല്ലയിൽ∙കൊല്ലയിൽ പഞ്ചായത്ത് നടപ്പാക്കുന്ന തോജോമയ യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് എൻ.എസ് നവനീത് കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻ ജി.ബൈജു, വാർഡ് അംഗം മഹേഷ്, ഡോ പി.പുഷ്പകുമാരി, സിഡിഎസ് ചെയർപഴ്സൻ സുശീല, ഡോ നന്ദുകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.