തൊളിക്കോട് പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും
Mail This Article
വിതുര∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്കു കോൺഗ്രസ് തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മാർച്ചും ധർണയും നടത്തി. ഓഫിസിൽ സെക്രട്ടറി ഇല്ലാത്തതു കൊണ്ടുള്ള ഭരണ അസ്ഥിരത്വം, വിഇഒ നിയമനം, ലൈഫ് ഭവന പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം, റോഡ് മുറിച്ച് പൈപ്പ് ഇട്ട കുഴികളുടെ മൂടൽ സംബന്ധിച്ച അനിശ്ചിതത്വം, തെരുവ് വിളക്കുകൾ തകരാറിലായ അവസ്ഥ, ജനകീയാസൂത്രണ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത സാഹചര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ചും ധർണയും സംഘടിപ്പിച്ചത്.
കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസിഡന്റ് കെ. ഉവൈസ് ഖാൻ, മുൻ പ്രസിഡന്റ് മലയടി പി. പുഷ്പാംഗദൻ, പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്..
അനിൽ കുമാർ, ചായം സുധാകരൻ, ഷൈലജാ ആർ. നായർ, പൊൻപാറ സതീശൻ, ബി. പ്രതാപൻ, കെ.എൻ. അൻസർ, തോട്ടുമുക്ക് സലിം, ചെറുവക്കോണം സുരേന്ദ്രൻ, ബി. മോഹനൻ നായർ, മുബാറക്ക് സിദ്ധിഖ്, സഹദേവൻ കാണി, സൗമ്യ ആനപ്പെട്ടി, ചെറുവക്കോണം, പനയ്ക്കോട് സത്യൻ, എം. അലിയാര് കുഞ്ഞ്, ഭാസ്കരൻ നായർ, അമൽ അശോക്, അഖിൽ ദിലീപ്, തൊളിക്കോട് ഷാൻ, എസ്..അജി കുമാർ, സജീദ് പുളിമൂട്, സത്യൻ പനയ്ക്കോട്, വിജയ രാജ്, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.