ADVERTISEMENT

പാറശാല∙സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ പൂവാറിലെ ചില ബോട്ട് ക്ലബുകൾ ഇൗടാക്കുന്നത് അമിത നിരക്ക്. എട്ട് പേർക്ക് ഒന്നര മണിക്കൂർ സഞ്ചരിക്കാൻ ഒൻപതിനായിരം രൂപ വരെ വാടക വാങ്ങുന്നുണ്ട്. യാത്രക്കാരെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, ട്രാവൽ ഏജൻസി എന്നിവർക്ക് അറുപത് മുതൽ എഴുപത് ശതമാനം വരെ കമ്മിഷൻ നൽകേണ്ടതിനാൽ ആണ് യാത്രക്കാരിൽ നിന്നു പകൽകെ‍ാള്ള നടത്തുന്നത്. പൂവാറിൽ തന്നെ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സർവീസ് നടത്തുന്ന ബോട്ടുകൾ മണിക്കൂറിനു എണ്ണൂറ് രൂപ നിരക്ക് വാങ്ങുമ്പോൾ ആണ് സമാന രീതിയിലുള്ള ബോട്ടുകൾ പത്തിരട്ടി വരെ അധികം തുക വാങ്ങുന്നത്. ഏകീകൃത നിരക്ക് പൂവാറിൽ ഇല്ലാത്തതാണ് തോന്നും പടി നിരക്ക് നിശ്ചയിക്കാൻ കാരണം. മാസങ്ങൾക്ക് മുൻപ് മനോരമ വാർത്തകളെ തുടർന്ന് പൂവാർ പെ‍ാലീസ് രണ്ടുപേർക്ക് ഒന്നര മണിക്കൂർ ബോട്ട് സവാരിക്കു 2500 നിരക്ക് നിശ്ചയിച്ച് ബോർഡുകൾ നെയ്യാറിലെ പല ഭാഗത്തും സ്ഥാപിച്ചെങ്കിലും ബോട്ട് ഡ്രൈവർമാർ ഇൗ ഭാഗങ്ങൾ ഒഴിവാക്കി യാത്ര ചെയ്യുന്നതിനാൽ തുക യാത്രക്കാർക്ക് അറിയാൻ കഴിയുന്നില്ല. 

അമിത നിരക്ക് സംബന്ധിച്ച് പെ‍ാലീസിനു പരാതി എത്തുന്ന സംഭവങ്ങളിൽ കൂടുതൽ വാങ്ങിയ തുക മടക്കി നൽകിയ സം2േക്ക് വിളിപ്പിക്കും എന്ന ധാരണ മൂലം പരാതി എഴുതി നൽകാൻ ആരും തയാറാകുന്നില്ലെന്നാണ് പെ‍ാലീസ് ഭാഷ്യം. നിരക്ക് സംബന്ധിച്ച് പരാതി സ്റ്റേഷനിൽ അറിയിച്ചാലും ചില പെ‍ാലീസുകാർ വിവരം ഉടൻ ബോട്ട് ക്ലബ് ഉടമകളെ അറിയിക്കുന്നതായും ആരോപണം ഉണ്ട്. 
താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ, നിരക്ക് ഏകീകരണം എന്നിവയ്ക്കായി അടുത്തിടെ ഡിടിപിസി, ജില്ലാകലക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഏകീകൃത സംവിധാനം നടപ്പാക്കുന്നതിനു രണ്ടു തവണ ആലോചനകൾ നടന്നെങ്കിലും ചില ട്രേഡ് യൂണിയൻ, ബോട്ട് ക്ലബ് ഉടമകൾ എന്നിവരുടെ ഇടപെടലിനെ തുടർന്ന് നടപടികൾ നിലച്ചു. എതിർപ്പ് ശക്തമായ കൗണ്ടർ സംവിധാനം ഒഴിവാക്കി നിരക്ക് ഏകീകരിക്കണം എന്നാണ് ഏതാനും ട്രേഡ് യൂണിയനുകളുടെ നിലപാട്. മൂന്നൂറോളം ബോട്ടുകൾ സർവീസ് നടത്തുന്ന പൂവാറിൽ ഒട്ടേറെ ബോട്ടുകൾക്ക് ഫിറ്റ്നസ് ഇല്ലെന്നും സൂചനകൾ ഉണ്ട്. ടൂറിസം മേഖലകളിലെ വിനോദങ്ങൾക്ക് വ്യക്തമായ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും പൂവാറിലെ അമിത നിരക്ക് തടയാൻ ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് തുടങ്ങിയവർ നടപടി സ്വീകരിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com