ADVERTISEMENT

നേമം ∙ കരമന–കളിയിക്കാവിള പാതയിൽ പാപ്പനംകോടിനും കാരയ്ക്കാമണ്ഡപത്തിനും ഇടയിൽ തുലവിളയിൽ സ്‌പെയർ പാർട്‌സ് കടയ്ക്കും ടൂ വീലർ വർക്‌ഷോപ്പിനും തീപിടിച്ചു. ഇതിന് സമീപത്തെ കെട്ടിടത്തിൽ ഭാരത് ഗ്യാസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത് ആശങ്കയുണ്ടാക്കി. ഇവിടെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉടനെ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. തീയുടെ ചൂടേറ്റ് സമീപത്തെ പ്രൊവിഷൻ സ്റ്റോറിലെ കോൺക്രീറ്റ് പാളികൾ ഇളകുകയും പുക പടരുകയും ചെയ്തു. 

ഇന്നലെ രാത്രി 8.30നാണ് സംഭവം.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.  ചെങ്കൽചൂളയിൽ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്ത സ്‌പെയർ പാർട്സ് കടയിലും സമീപത്തെ ശരവണ ടൂ വീലർ വർക്സിലുമാണ് തീപിടിത്തം ഉണ്ടായത്.

സ്പെയർ പാർട്സ് കടയിൽ നിന്ന് വർക് ഷോപ്പിലേക്ക് തീ പടരുകയായിരുന്നു. ടൂ വീലർ വർക് ഷോപ്പ് ഭാഗികമായി കത്തിനശിച്ചു. സ്‌പെയർ പാർട്‌സ് കട അടച്ച ശേഷമാണ് സംഭവം. നാട്ടുകാർ കടയുടെ പൂട്ടു പൊളിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കാർത്തിക ബിൽഡിങ്ങിന്റെ താഴത്തെ നിലയിലാണ് രണ്ടു കടകളും പ്രവർത്തിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com