തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
ശുദ്ധജല കണക്‌ഷൻ : നെയ്യാറ്റിൻകര ∙ വെങ്ങാനൂർ, പള്ളിച്ചൽ, ബാലരാമപുരം പഞ്ചായത്തുകളിൽ കുടിവെള്ള കണക്‌ഷൻ എടുത്തിട്ടില്ലാത്ത കുടുംബങ്ങൾക്ക് ജല ജീവൻ പദ്ധതി പ്രകാരം കുടിവെള്ള കണക്‌ഷൻ നൽകുന്നു. നാളെയാണ് അവസാന തീയതി. പഞ്ചായത്ത് ഓഫിസുമായോ ആറാലുംമൂട് വാട്ടർ സപ്ലൈ സെക്‌ഷനുമായോ ബന്ധപ്പെടണമെന്ന് അസി. എൻജിനീയർ അറിയിച്ചു.
തിരുവനന്തപുരം ∙ അസാപ് കേരളയിൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് വഴി ഡിസംബർ 3 നു മുൻപ് അപേക്ഷിക്കാം. 60% മാർക്കോടെ റഗുലർ ബിരുദം ആണ് യോഗ്യത. 04712772500
തിരുവനന്തപുരം ∙ അസാപ് കേരള മുഖേന വിവിധ സ്ഥാപനങ്ങളിൽ സെയിൽസ് ഓഫിസർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, കറന്റ് അക്കൗണ്ട് സെയിൽസ് അക്കൗണ്ട് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. www.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 9495999617
അധ്യാപക ഒഴിവ്
കിളിമാനൂർ ∙ നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളജിൽ കംപ്യൂട്ടർ സയൻസിന് ഒരു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11 മണിക്ക്.
പാറശാല ∙ അയിര ഗവ. കെവി എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്. നാളെ ഉച്ചയ്ക്കു ശേഷം 2ന് അഭിമുഖം നടത്തും.
സാന്ത്വന പുരസ്കാരങ്ങൾ
നെയ്യാറ്റിൻകര ∙ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മദർ തെരേസ പുരസ്കാരം ഭിന്നശേഷി കോർപറേഷൻ മുൻ ചെയർമാൻ പരശുവയ്ക്കൽ മോഹനനും സ്റ്റീഫൻ ഹോക്കിൻസ് മെമ്മോറിയൽ പുരസ്കാരം നിംസ് എംഡി: എം.എസ്.ഫൈസൽ ഖാനും നൽകാൻ തീരുമാനിച്ചു. പുരസ്കാരങ്ങൾ അടുത്ത മാസം അവസാന വാരം തലസ്ഥാനത്ത് വിതരണം ചെയ്യുമെന്ന് ചെയർമാൻ ഡോ. റോബിൻസ് ജോസ് അറിയിച്ചു.
വൈദ്യുതി മുടക്കം
തിരുവനന്തപുരം ∙ കെഎസ്ഇബി കുമാരപുരം ടഗോർ ഗാർഡൻസ് റിങ് മെയിൻ യൂണിറ്റുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ടഗോർ ഗാർഡൻസ്, താമരഭാഗം, അദ്റാക് ഹോട്ടൽ പ്രദേശങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 5 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത.