ADVERTISEMENT

കോവളം∙പനത്തുറ തീരത്ത്  അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം.    മത്സ്യബന്ധന വള്ളങ്ങളെ തിരകൾ അടിച്ചു തകർത്തു. കരമടി വലയുൾപ്പെടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു.  ഏഴോളം വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചതായാണ് പ്രാഥമിക കണക്ക്.  വെള്ളച്ചിമാറ എന്ന തീരത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. രാവിലെ 5ന് മത്സ്യത്തൊഴിലാളികൾ വള്ളമിറക്കാൻ എത്തുമ്പോൾ തിരയടിയിൽ തകർന്ന ഒരു വലിയ വള്ളത്തിന്റെ ഭാഗങ്ങൾ കരയിലേക്ക് അടിച്ചു കയറുന്നതാണ് കണ്ടത്.

കരയിൽ കയറ്റി വച്ച മറ്റു വള്ളങ്ങളെല്ലാം കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു.  കരയിലെത്തിച്ച വള്ളങ്ങളിലൊന്ന് തിരയടിയിലും മറ്റുമായി തകർന്നിരുന്നു.  കരയിൽ കയറ്റാനായ വള്ളങ്ങൾക്കു പലതിനും തിരയടിയിലും കരിങ്കിൽ തട്ടിയും കേടുപാടുള്ളതായി തൊഴിലാളികൾ പറഞ്ഞു. കൃഷ്ണകുമാർ എന്നയാളുടെ വള്ളമാണ് പൂർണമായി തകർന്നത്.  മറ്റൊരു വള്ളം ബാബുവിന്റേതാണ്.

മുരുകൻ, ബാലകൃഷണൻ, ഭുവനചന്ദ്രൻ , ശ്രീകണ്ഠൻ, മനോഹരൻ എന്നിവരുടെ വള്ളങ്ങൾക്കും ഭാഗിക കേടുപാടുണ്ടായി. 200 മീറ്ററിലേറെ ദൂരം കര  കടലെടുത്തു.   റവന്യു, ഫിഷറീസ് അധികൃതർ സ്ഥലത്ത് എത്തി. കടലിൽ നഷ്ടപ്പെട്ട മത്സ്യഅനുബന്ധ ഉപകരണങ്ങൾക്കായി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം തിരച്ചിൽ തുടങ്ങി.

കടലാക്രമണത്തിൽ തകർന്ന മറ്റൊരു തോണി. ചിത്രം: മനോരമ
കടലാക്രമണത്തിൽ തകർന്ന മറ്റൊരു തോണി. ചിത്രം: മനോരമ

അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം: ധീവരസഭ 
കോവളം∙പനത്തുറ വെള്ളച്ചിമാറയിൽ കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത കടൽ ആക്രമണത്തിൽ വള്ളങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ട ഉടമകൾക്കും, മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി ബൈജു, പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പനത്തുറ പ്രശാന്തൻ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com