ADVERTISEMENT

തിരുവനന്തപുരം ∙ എട്ടിന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഹൊറർ ചിത്രങ്ങളും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ ‘എക്‌സോർസിസ്റ്റ്’, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ‘ടൈഗർ സ്‌ട്രൈപ്‌സ്’ എന്നീ ചിത്രങ്ങളാണ് മിഡ്‌നൈറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. വില്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973ൽ നിർമിച്ച അമേരിക്കൻ ചിത്രമാണ് ‘ദി എക്സോർസിസ്റ്റ്’. ഒരു പെൺകുട്ടിയിലുണ്ടാകുന്ന പ്രേതബാധയും പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമവുമാണ് ചിത്രത്തിന്റെ പ്രമേയം. എലൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് അഭിനേതാക്കൾ. ഈയിടെ അന്തരിച്ച വില്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പതിനൊന്നുകാരിയായ ഒരു പെൺകുട്ടിയുടെ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് നിർമിച്ചിരിക്കുന്നത്. ഇത്തവണത്തെ കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രം മലേഷ്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രി കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com