വാഴക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിനു തുടക്കം
Mail This Article
×
നെയ്യാറ്റിൻകര ∙ അതിയന്നൂർ പഞ്ചായത്തിലെ തിട്ടച്ചൽ ഏലായിൽ വാഴക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ.അനിത ഉദ്ഘാടനം ചെയ്തു. വികസിത ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ബിനു ജോൺ സാം, എൻജിനീയർ ജി.ചിത്ര തുടങ്ങിയവർ നേതൃത്വം നൽകി. വാഴ കർഷകൻ എസ്.സുകുമാരന്റെ 2 മാസം പ്രായമുള്ള വാഴകളിൽ ആണ് മരുന്നു തളിച്ചത്. ഡ്രോൺ ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രദേശത്ത് മരുന്ന് തളിക്കാൻ സാധിക്കുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.