എല്ലുകൾ ദ്രവിക്കുന്ന രോഗം: ചികിത്സയ്ക്ക് സഹായം തേടി യുവതി
Mail This Article
×
തിരുവനന്തപുരം ∙ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ് എല്ലുകൾ ദ്രവിക്കുന്ന രോഗം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കുമാരപുരം മോസ്ക് ലെയിൻ താമരഭാഗത്ത് പരേതനായ പയസ് വിൽഫ്രഡിന്റെയും പി.റോസ് മേരിയുടെയും മകൾ ജീന വിൽഫ്രഡാണ്(22)സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. 8 വർഷമായി ചികിത്സയിലാണ്. വൃക്കകളെയും രോഗം ബാധിച്ചു.
തുടർചികിത്സയ്ക്ക് പണമില്ലാത്ത സ്ഥിതിയാണ്. വീട്ടുജോലി ചെയ്തു കിട്ടുന്ന വരുമാനത്തിലാണ് റോസ് മേരി, മകളുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.വാർഡ് മെംബർ ഡി.ആർ.അനിൽ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ജീന വിൽഫ്രഡിന്റെ പേരിൽ എസ്ബിഐ കുമാരപുരം ശാഖയിൽ അക്കൗണ്ട് തുറന്നു(നമ്പർ: 40727430236). ഐഎഫ്എസ്‍സി കോഡ് SBIN0018145. ഫോൺ: 90481 56098.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.