നാട് ഒഴുകിയെത്തി; കാനത്തിന് യാത്രാമൊഴിയേകാൻ
Mail This Article
തിരുവനന്തപുരം∙ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലിയർപ്പിക്കാൻ പട്ടത്തെ എഐടിയുസി ആസ്ഥാന മന്ദിരമായ പിഎസ് സ്മാരക മന്ദിരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, എംപിമാരായ ബിനോയ് വിശ്വം, പി.സന്തോഷ്കുമാർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹേബ്, പിഎസ്‍സി ചെയർമാൻ എം.ആർ.ബൈജു, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, കലക്ടർ ജെറോമിക് ജോർജ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, രമേശ് ചെന്നിത്തല, എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, പി.എസ്.സുപാൽ, വി.കെ.പ്രശാന്ത്, വി.ശശി, വി.ആർ.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ഡി.കെ.മുരളി, മുഹമ്മദ് മുഹ്സിൻ, എം.വിൻസെന്റ്, സി.കെ.ആശ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എസ്.രാമചന്ദ്രൻപിള്ള, പി.കെ.കുഞ്ഞാലിക്കുട്ടി, ഒ.രാജഗോപാൽ, ഷിബു ബേബിജോൺ, കെ.കെ.ശൈലജ, എ.കെ.ബാലൻ, ലതിക സുഭാഷ്, പി.കെ.ശ്രീമതി, ജെ.ഉദയഭാനു, ജയശ്ചന്ദ്രൻ കല്ലിങ്കൽ, ഷാനവാസ് ഖാൻ, പി.വസന്തം, കമല സദാനന്ദൻ, ടി.ടി.ജിസ്മോൻ, എൻ.അരുൺ, ആർ.എസ്.രാഹുൽരാജ്, പി.കബീർ, രാജാജി മാത്യു തോമസ്, എം.വിജയകുമാർ, വി.എസ്.ശിവകുമാർ, ശ്രീകുമാരൻ തമ്പി, കുരീപ്പുഴ ശ്രീകുമാർ, രാജസേനൻ, മധുപാൽ, ഗോകുലം ഗോപാലൻ, പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ, പി.കെ.രാജു, കെ.എസ്.ശബരീനാഥൻ, കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ്, ബിനീഷ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.