ADVERTISEMENT

തിരുവനന്തപുരം ∙കവി സുഗതകുമാരിയുടെ നവതി സ്മൃതിക്കു 90 തിരികൾ തെളിച്ചുകൊണ്ടു പ്രാർഥനയോടെ തുടക്കം. 1934 ജനുവരി 24ന് ആറന്മുളയിൽ ജനിച്ചു തലസ്ഥാനത്തു വളർന്ന കവിയെ അനുസ്മരിക്കാൻ വിവിധ സംഘടനകളും വ്യക്തികളും അണിനിരന്നു. മാനവീയം വീഥിയിലാണു കവിതത്തുള്ളികളുടെ അകമ്പടിയോടെ 90 ചെരാതുകൾ തെളിഞ്ഞത്. 

പ്രകൃതിക്കു വേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു സുഗതകുമാരിയെന്നു സുഗതകുമാരി നവതി ആഘോഷ സമിതി ചെയർമാൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.  ധൂർത്തും കൊട്ടിഘോഷവുമില്ലാതെ ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കിടയിൽ ജീവിച്ചു– അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ എംപി, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ബാലഗോപാൽ, മുൻ മേയർ കെ.ചന്ദ്രിക, പരിസ്ഥിതി പ്രവർത്തകൻ സുഭാഷ് ചന്ദ്രബോസ്, ട്രീ വാക്ക് കോഓർഡിനേറ്റർ അനിത എന്നിവർ പ്രസംഗിച്ചു. 

മാനവികതയുടെ പര്യായമായി ജീവിച്ച കവിയായിരുന്നു സുഗതകുമാരിയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അഭിപ്രായപ്പെട്ടു. നവതി സ്മരണയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നടന്ന പുഷ്പാർച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാളയം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ ആർ.ഹരികുമാർ അധ്യക്ഷനായിരുന്നു. വി.എസ്‌.ശിവകുമാർ, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ,കെ.വിനോദ്‌ സെൻ, എസ്‌.കൃഷ്ണകുമാർ, ഡോ.      ആരിഫ, വെള്ളൈക്കടവ്‌ വേണുകുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.തൈക്കാട് ഗണേശത്തിനു സമീപം പ്ലാവിന്റെ തണലിൽ ഒത്തുകൂടിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു സുഗതകുമാരിയുടെ നവതിസ്മൃതി ആഘോഷിച്ചു. ‘സുഗതം വിശ്വമയം’ പദ്ധതിയെക്കുറിച്ച് ഡോ.എം.വി.പിള്ള വിശദീകരിച്ചു. 

സുഗതകുമാരിയുടെ എല്ലാ കവിതകളുടെയും ചിത്രാവിഷ്കാരം നടത്തുമെന്നു ചിത്രകാരി കൃഷ്ണപ്രിയ അറിയിച്ചു. നവതി ആഘോഷസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായിരുന്നു. സൂര്യ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ശങ്കർ, ഡോ.എം.എസ്.ഫൈസൽ ഖാൻ, രാജീവ് ഒ.എൻ.വി, ഡോ.എൻ.രാധാകൃഷ്ണൻ, ഡോ.ആറന്മുള ഹരിഹരപുത്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com