ചെമ്പകമംഗലത്ത് സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
Mail This Article
പോത്തൻകോട് ∙ ദേശീയപാതയിൽ ചെമ്പകമംഗലത്ത് വൺവേ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തലനാരിഴയ്ക്കാണു വലിയ ദുരന്തം ഒഴിവായത്. ആർക്കും തന്നെ പരുക്കില്ല. കെഎസ്ആർടിസി ബസിനുള്ളിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി കുഴഞ്ഞുവീണു. തുടർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 8 മണിയോടെ ചെമ്പകമംഗലം അടിപ്പാതയ്ക്കു മുന്നിലായിരുന്നു അപകടം.
ദേശീയപാതയിൽ വൺവേ തെറ്റിച്ചു ഊരുപൊയ്ക പോകുന്ന റോഡിലേക്ക് പോകാൻ ശ്രമിക്കവെയാണു സ്വകാര്യ ബസ് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്ത് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് ഇളകി വീണു. റേഡിയേറ്ററിന്റെ ഗ്രില്ലിനും ബോണറ്റിനും കേടുപാടുകളുണ്ടായി.