ADVERTISEMENT

തിരുവനന്തപുരം∙ തമിഴ് നടൻ വിജയ്‌ക്കു പിന്നാലെ രജനീകാന്തും തലസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിൽ സജീവമാകും. ടി.കെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുന്നതിനായാണ് രജനി എത്തുന്നത്. വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

ഒക്ടോബറിൽ ഈ സിനിമയുടെ 10 ദിവസക്കാലത്തെ ഷൂട്ടിങ്ങിനായി രജനീകാന്ത് വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തും എത്തിയിരുന്നു. വിജയ് താമസിക്കുന്ന ഹോട്ടലിൽ തന്നെയാണ് രജനീകാന്തും താമസിക്കുക. ഇരുതാരങ്ങളുടെയും ആരാധകർ ഒത്തുകൂടുമ്പോൾ ദളപതിയും ഇളയ ദളപതിയും ഒന്നിച്ചു പുറത്തുവന്ന് ആരാധകരെ കടാക്ഷിക്കുമോ എന്നാണു ചലച്ചിത്രപ്രേമികൾ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com