ADVERTISEMENT

മടവൂർ പഞ്ചായത്ത് ഓഫിസ്
മടവൂർ∙ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 28, 29, 31 തീയതികളിൽ മടവൂർ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും.  കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ ഈ ദിവസങ്ങളിൽ ഓഫിസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കംപ്യൂട്ടർ കോഴ്സ്
നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ  അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ഏപ്രിൽ 1ന് ആരംഭിക്കും.  ഫോൺ - 0472 2815900, 9947273599

കംപ്യൂട്ടർ കോഴ്സുകൾ  
നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ഏപ്രിൽ 1ന് ആരംഭിക്കും. കൂടാതെ 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത - പ്ലസ് ടു), ഹ്രസ്വകാല കോഴ്സുകളായ ഓഫിസ് ഓട്ടമേഷൻ, വേഡ് പ്രോസസിങ്  ആൻഡ് ഡേറ്റ എൻട്രി, ടാലി  ആൻഡ്  എംഎസ് ഓഫിസ്, ഡെസ്ക്ടോപ് പബ്ലിക്കേഷൻ, മലയാളം വേഡ് പ്രോസസിങ് (യോഗ്യത - 10) എന്നീ കംപ്യൂട്ടർ കോഴ്സുകളും ഏപ്രിൽ 1ന് ആരംഭിക്കും. വിവരങ്ങൾക്ക് കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ - 0472 2815900, 9947273599

യോഗ ക്ലാസുകൾ  
നെടുമങ്ങാട്∙ നാഷനൽ ആയുഷ് മെഡിക്കൽ മിഷനും നെടുമങ്ങാട് നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന യോഗ ക്ലാസുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എൻ.ആർ.ബൈജു നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീഷ് അധ്യക്ഷനായി. നാച്യുറോപ്പതി യോഗ മെഡിക്കൽ ഓഫിസർ ഡോ: സുബി യോഗ പരിശീലനത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. അസോസിയേഷൻ സെക്രട്ടറി കല്പകവാടി പ്രസാദ്, മുൻ പ്രസിഡന്റ് സനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 50 ഓളം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

തമ്പിന്റെ ത്രിദിന അഭിനയ പരിശീലന ക്യാംപ് 
‌തിരുവനന്തപുരം∙ പേരൂർക്കട വഴയില തമ്പ് തിയേറ്റർ അക്കാദമി 18 വയസിൽ കൂടുതൽ പ്രായമുള്ളവർക്കായി അഭിനയ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. 29മുതൽ 31 വരെയാണ് തമ്പ് അങ്കണത്തിലാണ് ക്യാംപ്.  ഡോ.ശ്യാംരജിയാണ് ഡയറക്ടർ. വിവരങ്ങൾക്ക് : 949654902

കെട്ടിട നികുതി
വട്ടിയൂർക്കാവ്∙ വ്യാഴാഴ്ച രാവിലെ 10:30  മുതൽ 12:30  വരെ വട്ടിയൂർക്കാവ് അറപ്പുര റസിഡന്റ്സ് അസോസിയേഷൻ ഓഫിസിൽ   വട്ടിയൂർക്കാവ്, പിടിപി നഗർ വാർഡുകളിലെ കെട്ടിട നികുതി അധികൃതർ സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com