ADVERTISEMENT

കാട്ടാക്കട ∙ തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വെള്ളം നൽകാതെ ബിൽ നൽകി വാട്ടർ അതോറിറ്റി. കുടിവെള്ളം കിട്ടാക്കനിയായ കോട്ടൂർ കടമാൻകുന്ന് നിവാസികൾക്കാണു വെള്ളത്തിനു പകരം ബിൽ നൽകുന്നത്.വർഷം 2 കഴിഞ്ഞു പ്രദേശത്ത് വീടുകളിൽ ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് കണക്‌ഷൻ നൽകിയിട്ട്. ഒരു ദിവസം പോലും ഒരു തുള്ളി വെള്ളം പൈപ്പ് വഴി ലഭിച്ചില്ല. പക്ഷേ തൊട്ടടുത്ത മാസം മുതൽ ബിൽ കൃത്യമായി നൽകി.കുറ്റിച്ചൽ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. ചെറു വേനലിൽ പോലും കിണറുകളിൽ ജല ദൗർലഭ്യം പതിവ്. ജലജീവൻ മിഷൻ വന്നതോടെ വീടുകളിൽ കണക്‌ഷൻ ലഭിച്ചു.

ജലം ലഭിക്കാതെ ബിൽ ലഭിച്ചവർ ഓഫിസുമായി ബന്ധപ്പെട്ടാൽ ബിൽ തുക ഒഴിവാക്കും. കുറ്റിച്ചൽ ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ജല വിതരണം സാധ്യമാകും. പദ്ധതി കമ്മിഷൻ ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഉയർന്ന പ്രദേശത്ത് ഒറ്റ വീട്ടിലും ഇതുവരെ വെള്ളം ലഭിച്ചില്ല. വെള്ളമില്ലെങ്കിലും ബിൽ വന്നതോടെ പലരും കണക്‌ഷൻ വേണ്ടെന്ന് വച്ചു. കണക്‌ഷൻ വിഛേദിക്കാൻ കിട്ടാത്ത വെള്ളത്തിനു നൽകിയ ബിൽ തുക അടയ്ക്കേണ്ടി വന്നു പി.എസ്.ഭവനിൽ ലിജുവിനു. കവിത നിവാസിൽ സന്തോഷ് കുമാറും കണക്‌ഷൻ വേണ്ടെന്ന് വച്ചു. ഇങ്ങനെ അനവധി പേർ. സി.ആർ.ഭവനിൽ എ.ചന്ദ്രന്റെ വീട്ടിൽ കണക്‌ഷൻ ഉള്ളത് കൊണ്ട് ബിൽ മുറയ്ക്കെത്തും. കഴിഞ്ഞ മാസത്തെ തുക 146. കണക്‌ഷനുള്ള വീടുകളിൽ മീറ്റർ പ്രവർത്തിച്ചിട്ടില്ല. 

കടമാൻകുന്നിൽ ജയചന്ദ്രന്റെ വീട്ടിലെ മീറ്ററിൽ റിഡിങ് പൂജ്യം. ഇവിടെയും ആദ്യം ലഭിച്ചു 140 രൂപയുടെ ബിൽ.
കടമാൻകുന്നിൽ ജയചന്ദ്രന്റെ വീട്ടിലെ മീറ്ററിൽ റിഡിങ് പൂജ്യം. ഇവിടെയും ആദ്യം ലഭിച്ചു 140 രൂപയുടെ ബിൽ.

മീറ്റർ റീഡർ കൃത്യമായി റീഡിങ് എടുക്കും. ബിൽ നൽകും. ചോദിച്ചാൽ കൈമലർത്തും. പൊതു പ്രവർത്തകനും കെഎസ്ആർടിസി ജീവനക്കാരനുമായ കോട്ടൂർ ജയചന്ദ്രൻ ആദ്യ ബിൽ വന്നപ്പോൾ തന്നെ പരാതി നൽകി. വാട്ടർ അതോറിറ്റി വഴങ്ങിയില്ല. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെ ബിൽ നിലച്ചു. കടമാൻ കുന്നിലെ ജലക്ഷാമത്തിനു പരിഹാരമായി വന്ന പൈപ്പ് കണക്‌ഷൻ പ്രദേശവാസികൾക്ക് കെണിയായി മാറി. മുൻപ് വേനലിൽ ടാങ്കറിൽ  വിതരണം നടത്തും. പൈപ്പ് വന്നതോടെ അതും നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com