തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
കൊല്ലങ്കോട് തൂക്ക ഉത്സവം നാളെ കൊടിയേറും
കുഴിത്തുറ∙ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്ക ഉത്സവത്തിനു നാളെ കൊടിയേറും. 10നാണ് പ്രസിദ്ധമായ കൊല്ലങ്കോട് തൂക്കനേർച്ച. നാളെ രാവിലെ 7ന് ധ്വജസ്തംഭ ഘോഷയാത്ര. 8.30നു പുറത്തെഴുന്നള്ളത്ത്. ഉച്ചയ്ക്ക് 3ന് തൂക്ക ഉത്സവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി 7ന് കൊടിയേറ്റ്. 8ന് തൂക്ക ഉത്സവ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വി.രാമചന്ദ്രൻനായരുടെ അധ്യക്ഷതയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. 3ന് രാവിലെ 8ന് തൂക്കക്കാരുടെ ആരോഗ്യ ക്ഷമത പരിശോധന.
4ന് രാവിലെ 8.30ന് തൂക്കനേർച്ച നറുക്കെടുപ്പ്, കാപ്പുകെട്ട്. രാത്രി 9ന് നമസ്കാരം. അഞ്ചിന് വൈകിട്ട് 5.30ന് നമസ്കാരം. ആറിന് രാവിലെ 6ന് നമസ്കാരം. രാത്രി 7ന് സാംസ്കാരിക സദസ്സ് ദേവസ്വം പ്രസിഡന്റ് വി.രാമചന്ദ്രൻനായരുടെ അധ്യക്ഷതയിൽ ശ്രീകുമാരൻതമ്പി ഉദ്ഘാടനം ചെയ്യും. 8ന് രാവിലെ 7.30ന് തൂക്കക്കാരുടെ ശയന പ്രദക്ഷിണം. 9ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗരസ്നാനം. വൈകിട്ട് 6 മുതൽ വണ്ടിയോട്ടം. 10ന് പുലർച്ചെ 4.30ന് മുട്ടുകുത്തി നമസ്കാരം.രാവിലെ 5ന് പച്ചപന്തലിൽ എഴുന്നള്ളത്ത്. 6.30ന് തൂക്ക നേർച്ച ആരംഭം.
നീന്തൽ പരിശീലന ക്യാംപ്
നെടുമങ്ങാട്∙ പുലിപ്പാറ സ്വിമ്മിങ് പൂളിലും വിതുര എംജിഎം പൊൻമുടിവാലി പബ്ലിക് സ്കൂൾ സ്വിമ്മിങ് പൂളിലും ഗയിംഎക്സ് അക്വാട്ടിങ് സെന്റർ നടത്തുന്ന അവധിക്കാല നീന്തൽ പരിശീലന ക്യാംപ് ഒന്ന് മുതൽ ആരംഭിക്കും. ഫോൺ 9440360672, 9440060821
കായിക പരിശീലനം നടത്തും
കിളിമാനൂർ∙സ്പോർട്സ് അക്കാദമി, ക്യാപ്റ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള കായിക പരിശീലനംനാളെ മുതൽ 10 വരെ കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, ഖോ ഖോ എന്നിവയിലാണ് പരിശീലനം. ഫോൺ: 79029 10196.