ADVERTISEMENT

അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ
തിരുവനന്തപുരം ∙ കെൽട്രോൺ കരകുളം കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ 3–ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ഇന്നു മുതൽ ആരംഭിക്കും. ഫോൺ: 04722815900.

കംപ്യൂട്ടർ 
നെയ്യാറ്റിൻകര ∙ വിഴിഞ്ഞം തുറമുഖ ഓഫിസ്‌ അധികൃതരും പൂവാർ പൊലീസും ചേർന്ന് പൂവാർ കേന്ദ്രീകരിച്ചു നെയ്യാറിൽ ബോട്ടുകളുടെ പരിശോധന ശക്തമാക്കി.

പരിശീലനം
നെയ്യാറ്റിൻകര ∙ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റൂട്രോണിക്സ്, 5 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ പരിശീലനം ഇന്ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഫിസ് സ്യൂട്ട് ,അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി 30ൽ അധികം കോഴ്സുകളുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 9446903873

അവധിക്കാല ക്ലാസുകൾ
നെടുമങ്ങാട്∙ ചുള്ളിമാനൂർ കാവ്യകല ഡാൻസ് മ്യൂസിക് അക്കാദമിയുടെ അവധിക്കാല ക്ലാസുകൾ ഇന്നു രാവിലെ 10 മുതൽ ആരംഭിക്കും. നൃത്തം, ഭരതനാട്യം, കുച്ചുപ്പുഡി, കേരള നടനം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, നാടൻപാട്ട്, വയലിൻ, ചിത്രരചന എന്നിവയാണ് ക്ലാസുകൾ. ഫോൺ 9526433446.

സ്കൂൾ പ്രവേശനം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം ∙ വഴുതക്കാട് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിവിധ ക്ലാസുകളിലേക്കുള്ള 2024–25 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഇന്നു രാവിലെ 10 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക്: 0471 2729591, 2725087.
തിരുവനന്തപുരം ∙ കോട്ടൺഹിൽ ഗവ.എൽപിഎസിലെ അഡ്മിഷൻ ഇന്ന് ആരംഭിക്കും. പ്രധാനപ്പെട്ട എല്ലാ റൂട്ടുകളിലും ബസ് സൗകര്യമുണ്ട്. ഫോൺ: 04712721971, 6282331821.

സർട്ടിഫിക്കറ്റ്ഹാജരാക്കണം
തിരുവനന്തപുരം∙  കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിക്കു കീഴിൽ അൺഅറ്റാച്ച്ഡ് വിഭാഗത്തിൽ നിന്നു നിലവിൽ പെൻഷൻ ലഭിക്കുന്നവർ എസ്ബിഐ പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകളും ഫാമിലി പെൻഷൻ വാങ്ങുന്നവർ നോൺ റീ മാരേജ് സർട്ടിഫിക്കറ്റും 20ന് അകം ഹാജരാക്കണമെന്ന് ചെയർമാൻ അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളറട∙ പാറശാല–വെള്ളറട 33 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 6,8,9,11,12 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വെള്ളറട ഇലക്ട്രിക് സെക്‌ഷൻ പരിധി പ്രദേശങ്ങളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com