ADVERTISEMENT

പാലോട്∙ അവധി ആഘോഷത്തിന് പൊൻമുടിയിൽ വൻ തിരക്ക്. ചെറിയ പെരുന്നാൾ, വിഷു, എന്നിവയുടെ ആഘോഷത്തിന് നൂറ് കണക്കിന് കുടുംബങ്ങളാണ് പൊൻമുടിയിൽ എത്തിയത്. സ്കൂൾ അവധിക്കാലം കൂടിയായതോടെ മിക്ക ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ വിഷു ദിനത്തിൽ മൂന്ന് വിദേശികൾ അടക്കം 2882 പേർ പൊൻമുടി സന്ദർശിച്ചു. ത്രീഡി തിയറ്റർ, കഫറ്റേരിയ, ട്രക്കിങ്, ഇക്കോഷോപ്പ് അടക്കം ഇക്കോ ടൂറിസത്തിന് 151310 രൂപയുടെ വരുമാനം ഉണ്ടായി. 13ാം തിയതി നാല് വിദേശികൾ അടക്കം 2471 പേർ സന്ദർശിച്ചു. 125840 രൂപയുടെ വരുമാനമുണ്ടായി.

ചുട്ടുപൊള്ളുന്ന ചൂടിനെ അലിയിക്കുന്ന കുളിർക്കാറ്റിന്റെ സുഖശീതള കാലാവസ്ഥയിലും വെയിലേറ്റ് തിളങ്ങുന്ന മൊട്ടക്കുന്നുകളുടെ മനോഹാരിതയിലുമാണ് പൊൻമുടി.ചില ദിവസങ്ങളിൽ വൈകിട്ട് മഞ്ഞിറക്കവും അനുഭവപ്പെടുന്നുണ്ട്. പച്ചപ്പിന്റെ വന കാഴ്ചകൾക്കിടയിലൂടെ 22 ഹെയർപിൻ വളവ് താണ്ടി കുന്നിൻ നെറുകയിലേക്കുള്ള സാഹസിക യാത്രയും ആ കുന്നുകളുടെ നെറുകയിൽ നിന്നുള്ള വിദൂര കാഴ്ചകളും പൊൻമുടിയെ കുടുംബങ്ങളുടെയും കുട്ടികളുടെയും ഇഷ്ട വിനോദ കേന്ദ്രമാക്കി മാറ്റുന്നു.

എന്നാൽ പൊൻമുടിയിൽ വിനോദ സഞ്ചാരികൾക്കായി കൂടുതൽ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുമെന്ന പല വാഗ്ദാനങ്ങളും നടപ്പായിട്ടില്ല. വർക്കല പൊൻമുടി ടൂറിസ്റ്റ് കോറിഡോർ, റോപ് വേ, പൊൻമുടി ബ്രൈമൂർ കാട്ടുപാത, ഹട്ടുകളുടെ നിർമാണം അങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com