രാത്രി വൻ ശബ്ദത്തോടെ പഴയ കൊച്ചിൻ പാലത്തിന്റെ ഒരു സ്പാൻ കൂടി ഭാരതപ്പുഴയിൽ വീണു
Mail This Article
ചെറുതുരുത്തി∙ ഐക്യകേരളം രൂപപ്പെടുന്നതിനു മുൻപേ പഴയ മലബാറിനെയും തിരുക്കൊച്ചിയേയും ബന്ധിപ്പിച്ച ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിന്റെ ഒരു സ്പാൻ കൂടി നിലംപൊത്തി. ശനിയാഴ്ച രാത്രി വലിയ ശബ്ദത്തോടെയാണ് സ്പാനിന്റെ ഒരു വശം വെള്ളത്തിൽ പതിച്ചത്. തൂൺ ചരിഞ്ഞതാണ് കാരണം. 300 മീറ്റർ നീളവും പതിനഞ്ച് സ്പാനുകളുമുള്ള പാലത്തിത്തിന്റെ ചെറുതുരുത്തി ഭാഗത്ത് നിന്നുള്ള ആറാമത്തെ സ്പാനാണ് ഇന്നലെ വീണത്.
8, 9, 10 സ്പാനുകൾ മുന്നേ വീണിരുന്നു. 2011 നവംബർ ഒൻപതിന് പാലത്തിന്റെ ഒൻപതാമത്തെ തൂണ് നിലംപൊത്തിയതോടെയാണ് പാലത്തിന്റെ തകർച്ച തുടങ്ങിയത്. അന്ന് പത്താമത്തെ സ്പാൻ വീണതോടെയാണ് പാലം നടുവൊടിഞ്ഞ നിലയിലായത്. പിന്നീട് 2018ലെ പ്രളയാനന്തരം 8,9 സ്പാനുകൾ വീണു. ഇതോടെ, ചരിപ്രാധാന്യംകൂടിയുള്ള പാലത്തിന്റെ നാലു സ്പാനുകളാണ് പുഴയിൽ മൂക്ക് കുത്തി നിൽക്കുന്നത്.