കടകളിലേക്ക് ലോറി ഇടിച്ചു കയറി മത്സ്യ വ്യാപാരിക്ക് ദാരുണാന്ത്യം

തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനു സമീപത്തു ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചു കയറിയ നിലയിൽ. ഇൻസെറ്റ്: മരിച്ച യൂസഫ്
തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനു സമീപത്തു ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചു കയറിയ നിലയിൽ. ഇൻസെറ്റ്: മരിച്ച യൂസഫ്
SHARE

ചെറുതുരുത്തി ∙ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചു കയറി മത്സ്യ വിൽപനക്കാരനു ദാരുണാന്ത്യം. പള്ളം പുത്തൻപീടികയിൽ യൂസഫ് (70) ആണു മരിച്ചത്. ചെറുതുരുത്തി പൊലീസ് സ്റ്റേഷനു സമീപത്തെ കടകളിലേക്ക് ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് വൈദ്യുത കാലും തകർത്ത് ലോറി ഇടിച്ചുകയറിയത്. മീൻ എടുക്കുന്നതിനായി സൈക്കിളുമായെത്തി കടകളുടെ മുൻപിൽ നിൽക്കുകയായിരുന്ന യൂസഫ് അപകട സ്ഥലത്തു തന്നെ മരിച്ചു.

കോഴിക്കോട് നിന്ന് റബർ പാലുമായി പാലായിലേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ പാലാ എലിഞ്ഞിക്കൽ വീട്ടിൽ ഉണ്ണിയെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു കടകൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. ഭാര്യ: കദീജ. മക്കൾ: മുസ്തഫ (യുഎഇ), റംലത്ത് (കുവൈത്ത്), സീനത്ത്, റഹീന. മരുമക്കൾ: റാബിയ, അബ്ദുൽ നാസർ (കുവൈത്ത്), സുലൈമാൻ, അലി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS