മയിലാട്ടുംപാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു
Mail This Article
×
പീച്ചി ∙ മയിലാട്ടുംപാറ പൂളച്ചോട്ടിൽ അർധ രാത്രി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കോച്ചേരി ജോണിയുടെ 150 വാഴകളും 8 തെങ്ങുകളും പൂർണമായും നശിപ്പിച്ചു. ആനയുടെ ചിന്നം വിളി കേട്ടു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം വാച്ചർമാരും ചേർന്ന് കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് പടക്കം പൊട്ടിച്ചാണു കാട്ടാനക്കൂട്ടത്തെ ഓടിച്ചത്. ഉണങ്ങിയ മരച്ചില്ലകൾ ചാരി സോളർ വൈദ്യുതി വേലി തകർത്ത ശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കു കയറുന്നതെന്നു കർഷകർ പറയുന്നു. 3 ആഴ്ചക്കിടെ 6 തവണയാണു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.