തൃക്കൂർ തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത

കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തിയ തൃക്കൂർ തുരുത്തിപ്പാടത്ത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനം
കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തിയ തൃക്കൂർ തുരുത്തിപ്പാടത്ത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനം
SHARE

തൃക്കൂർ ∙ പഞ്ചായത്തിലെ 3 വാർഡുകൾ ഉൾപ്പെടുന്ന തുരുത്തിപ്പാടത്ത് കൊതുകിന്റെ അതിസാന്ദ്രത കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടി ആരംഭിച്ചു. പാടവും പുഴയും വരണ്ടതിനു പിന്നാലെ പുഴയിലും കനാലിലും പാടത്തെ ചാലുകളിലും വെള്ളം നിറഞ്ഞതായിരിക്കാം കൊതുക് ക്രമാതീതമായ പെരുകുന്നതിനു കാരണമായതെന്നു കരുതുന്നു. കൊതുകുശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ  കുടുംബാരോഗ്യകേന്ദ്രത്തിൽ അറിയിക്കുകയായിരുന്നു.

മെഡിക്കൽ ഓഫിസർ അനുപമ വിജയന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ സ്ഥലം സന്ദർശിച്ച് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള വെക്ടർ കൺട്രോൾ സംഘം പ്രതിരോധ പ്രവർത്തനം തുടങ്ങുകയായിരുന്നു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, മെഡിക്കൽ ഓഫിസർ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആർആർടിമാരുടെ യോഗം ചേർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക നിരീക്ഷണത്തിലാക്കിയ പ്രദേശത്ത് ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും മറ്റത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്നും സ്‌പ്രേ ചെയ്യുന്നതിനു മരുന്ന് ആവശ്യത്തിന് എത്തിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS