കാട്ടാന ആക്രമണം: 4 ലയങ്ങൾക്ക് നാശം

6
മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന ലയങ്ങൾ.  
SHARE

മലക്കപ്പാറ∙ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന 4 ലയങ്ങൾ ഭാഗികമായി തകർന്നു. റോപ്പമട്ടം ജനവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തൊഴിലാളികളായ മണി, ഇളങ്കോവൻ, മൊയ്തീൻ, സുമതി എന്നിവരുടെ വീടുകൾക്കാണ് കേടുപാടു സംഭവിച്ചത്. ലയങ്ങളുടെ വാതിലും, ജനലുകളും ആന തള്ളിമറിച്ചു. വീടിന്റെ പിന്നിലൂടെ എത്തിയ ആന 4 വീടുകളുടെയും അടുക്കളയോടെ ചേർന്നുള്ള ഷെഡുകൾ തകർത്തു.

മൊയ്തീന്റെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും തട്ടിമറിച്ചു. ഷെഡുകൾ  മേഞ്ഞിരുന്ന തകര ഷീറ്റുകൾ നിലത്തു വീഴുന്ന ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഒച്ചവച്ചതോടെയാണ് ആന കാട്ടിലേക്കു മടങ്ങിയത്. 2 മാസം മുൻപ് ഇതേ ലയങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കാട്ടാനകൾ കയറാതെ ലയങ്ങൾക്കു ചുറ്റും സോളർ വേലിയുടെ സംരക്ഷണം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS