ആവേശമായി ഫുഡത്തോൺ: ഭക്ഷ്യസുരക്ഷാ വാരാചരണം തുടങ്ങി

വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജി കോളജിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ ‘ഫുഡത്തോൺ’ പി.ബാലചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.      ചിത്രം: മനോരമ
വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജി കോളജിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ ‘ഫുഡത്തോൺ’ പി.ബാലചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചിത്രം: മനോരമ
SHARE

മണ്ണുത്തി ∙ വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജി കോളജിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ‘ഫുഡത്തോൺ’ നടത്തി. അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജിസ്റ്റ് (എഎഫ്എസ്ടിഐ) തൃശൂർ ചാപ്റ്ററും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്നാണു ഭക്ഷ്യസുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ട് 7 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പി.ബാലചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

6 മുതൽ 70 വയസ്സു വരെയുള്ള ഏകദേശം ഇരുനൂറ്റൻപതിലേറെപ്പേർ പങ്കെടുത്തു. 50 വയസ്സിനു മുകളിലുള്ള 24 പേരുണ്ടായിരുന്നു. വെറ്ററിനറി ക്യാംപസിൽ നിന്ന് ആരംഭിച്ച്, സർവീസ് റോഡ് വഴി വെള്ളാനിക്കരയിലെത്തിയ കൂട്ടയോട്ടം തിരികെ ക്യാംപസിൽ തന്നെ സമാപിച്ചു. പത്തൊൻപതുകാരൻ സി.എൽ. സോണറ്റ് ആദ്യം ഫുഡത്തോൺ പൂർത്തിയാക്കി (27 മിനിറ്റ് 50 സെക്കൻഡ്). പാലക്കാട് വട‍ക്കഞ്ചേരി സ്വദേശി 6 വയസ്സുകാരനായ മെഹ്ഫിൻ, എഴുപതുകാരനായ തൃശൂർ സ്വദേശി കൃഷ്ണൻ എന്നിവർ ആവേശമായി.

പുലർച്ചെ 5ന് ആരംഭിച്ച കൂട്ടയോട്ടം 7.30ന് അവസാനിച്ചു. വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. വെറ്ററിനറി സർവകലാശാല റജിസ്ട്രാർ ഡോ.പി. സുധീർബാബു, ഡീൻ ഡോ.എസ്.എൻ. രാജകുമാർ, എഎഫ്എസ്ടിഐ തൃശൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.കെ. ബീന, ഭക്ഷ്യ സുരക്ഷ നോഡൽ ഓഫിസർ രാജീവ് സൈമൺ, ഡോ.ജോർജ് ടി.ഉമ്മൻ, ഡോ.ഗീവർഗീസ്, അധ്യാപകരായ ഡോ.ജോസ് മാത്യു, ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഭക്ഷ്യ സുരക്ഷാ വാരാചരണത്തിനു തുടക്കമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS